'പൂരം മോഡ് ഓണ്‍'; ആര്‍പ്പോ വിളിച്ച്, പൂരപ്രേമികള്‍ക്ക് കൈകൊടുത്ത് യതീഷ് ചന്ദ്ര

Published : May 15, 2019, 05:54 PM ISTUpdated : May 15, 2019, 05:55 PM IST
'പൂരം മോഡ് ഓണ്‍'; ആര്‍പ്പോ വിളിച്ച്, പൂരപ്രേമികള്‍ക്ക് കൈകൊടുത്ത് യതീഷ് ചന്ദ്ര

Synopsis

പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. കേരള കേഡറില്‍ ജോലി ആരംഭിച്ചതു മുതല്‍ എറണകുളത്ത് സമരക്കാരെ തല്ലിയൊതുക്കിയതും ശബരിമലയിലെ സ്പെഷ്യല്‍ ഡ്യൂട്ടിയുമെല്ലാം യതീഷ് ചന്ദ്രയെ ഒന്നിന് പുറകെ ഒന്നായി വിവാദത്തിലാക്കി.

തൃശൂര്‍: പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. കേരള കേഡറില്‍ ജോലി ആരംഭിച്ചതു മുതല്‍ എറണകുളത്ത് സമരക്കാരെ തല്ലിയൊതുക്കിയതും ശബരിമലയിലെ സ്പെഷ്യല്‍ ഡ്യൂട്ടിയുമെല്ലാം യതീഷ് ചന്ദ്രയെ ഒന്നിന് പുറകെ ഒന്നായി വിവാദത്തിലാക്കി.

ശബരിമല സീസണില്‍ യുവതീ പ്രവേശന വിധിയും പ്രളയവും കണക്കിലെടുത്ത് പൊലീസ് ഒരുക്കിയ നിയന്ത്രണങ്ങളും നിലക്കല്‍‍ മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്കുള്ള വാഹന നിയന്ത്രണമവും അടക്കം എല്ലാ കാര്യങ്ങളിലും യതീഷ് ചന്ദ്ര പഴികേട്ടു.

കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് മോശമായി പെരുമാറി, ഹൈക്കോടതി ജഡ്ജിയെ തടഞ്ഞു തുടങ്ങിയ വിവാദങ്ങളും യതീഷ് ചന്ദ്രയെ വിവാദങ്ങളില്‍ മുക്കി. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അധ്യക്ഷ കെപി ശശികലയെ നിലക്കലില്‍ തടഞ്ഞു നിര്‍ത്തിയതായിരുന്നു മറ്റൊരു സംഭവം.

എന്നാല്‍, ശബരിമല സീസണില്‍ ഏറെ പഴികേട്ട യതീഷ് ചന്ദ്ര തൃശ്ശൂര്‍ പൂരം അറിഞ്ഞ് ആഘോഷിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തൃശ്ശൂര്‍ പൂരത്തിനെത്തിയാല്‍ എല്ലാവരും പൂരം മോഡ് ഓണ്‍ ചെയ്യുമെന്നായിരുന്നു വീഡിയോയ്ക്ക് ലഭിച്ച ഒരു കമന്‍റ്.

പൂരാവേശത്തോടൊപ്പം ആര്‍പ്പോ വിളിച്ചും പൂരത്തിനെത്തിയവരുടെ കൈക്കടിച്ച് ആവേശം പങ്കുവച്ചും പൂരത്തിന്‍റെ ഭാഗമാകുന്ന യതീഷ് ചന്ദ്രയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ് ഈ ദൃശ്യം. 

വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ