ക്യാബ് ഡ്രൈവറെ ബോണറ്റിൽ തൂക്കി 23 കാരൻ കാർ ഓടിച്ചത് രണ്ട് കിലോമീറ്റർ; വീഡിയോ

Published : Mar 07, 2019, 04:18 PM IST
ക്യാബ് ഡ്രൈവറെ ബോണറ്റിൽ തൂക്കി 23 കാരൻ കാർ ഓടിച്ചത് രണ്ട് കിലോമീറ്റർ; വീഡിയോ

Synopsis

ക്യാബ് ഡ്രൈവറെയും കൊണ്ട് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്ന യുവാവിന്റെ വീ‍ഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

ഗാ​സി​യാ​ബാ​ദ്: കാറിൽ ഇടിച്ചത് ചോദ്യം ചെയ്ത ക്യാബ് ഡ്രൈവറെ ബോണറ്റിൽ തൂക്കി 23 കാരൻ കാർ ഓടിച്ചത് രണ്ട് കിലോമീറ്റർ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദിലാണ് സം​ഭ​വം. ക്യാബ് ഡ്രൈവറെയും കൊണ്ട് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്ന യുവാവിന്റെ വീ‍ഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

23 വ​യ​സു​കാ​രനായ രോ​ഹ​ൻ മി​ത്ത​ലാ​ണ് ക്യാ​ബ് ഡ്രൈ​വ​റെ ബോണറ്റിൽ തൂക്കി കാ​ർ ഓ​ടി​ച്ച​ത്. നോ​യി​ഡ 62 വഴി വരികയായിരുന്ന ക്യാബ് ഡ്രൈ​വ​ർ വി​ർ​ഭ​ൻ സിം​ഗി​ന്‍റെ കാ​റി​ൽ അ​മി​ത വേ​ഗ​ത്തിൽ വന്ന രോഹന്‍റെ കാ​ർ ഇ​ടിച്ചു. ഇതോടെ വി​ർ​ഭ​ൻ യുവാവിന്റെ കാർ തടഞ്ഞ് നിർത്തുകയും ഇയാളോട് വാഹനത്തിൽ നിന്നും പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ കാ​റു​മാ​യി വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ചു​പോ​കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ കാറിന്റെ ബോണറ്റിൽ പിടിച്ച വി​ർ​ഭ​ൻ സിം​ഗിനെയും കൊണ്ട് വേ​ഗത്തിൽ വാഹനം ഓടിക്കുകയായിരുന്നു യുവാവ്. ര​ണ്ടു കി​ലോ​മീ​റ്റ​റോളം ബോണറ്റിൽ തൂങ്ങികിടന്ന വീർഭനെ നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്നാണ്  രക്ഷപ്പെടുത്തിയത്. സം​ഭ​വ​ത്തി​ൽ  രോ​ഹ​ൻ മി​ത്ത​ലി​നെ​തി​രെ ഇ​ന്ദി​രാ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി