ആദ്യ രാത്രിയില്‍ ജാതിസഭ കൂടി വധുവിന് കന്യാകത്വ പരിശോധന

By Web DeskFirst Published Jan 23, 2018, 12:00 PM IST
Highlights

പൂനെ: ആദ്യരാത്രി വധുവിനെ കന്യാകത്വ പരിശോധനയ്ക്ക് വിധേയമാക്കുന്നത് തടഞ്ഞ യുവാക്കള്‍ക്ക് ക്രൂര മര്‍ദനം. ഇന്നലെ രാത്രിയാണ് ജാതി സഭയുടെ ഈ പ്രവര്‍ത്തിക്കു നേരേ പ്രതികരിച്ച യുവാക്കളെ ആള്‍ക്കൂട്ടം ചേര്‍ന്ന് മര്‍ദ്ധിച്ചത്. കന്യാകത്വ പരിശോധന അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ 'സ്‌റ്റോപ് വി-റിച്വല്‍' എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ക്കാണ് മര്‍ദ്ധനം ഏറ്റത്. 

കഞ്ജര്‍ഭട്ട് സമുദായ അംഗങ്ങളായ യുവാക്കള്‍ തന്നെയാണ് സ്വന്തം സമുദായത്തിലെ ഈ ആചാരത്തെ എതിര്‍ത്ത് രംഗത്ത് വന്നത്. പ്രശാന്ത് അങ്കുഷ് ഇന്ദ്രേക്കര്‍(25) എന്ന യുവാവിന്റെ പരാതിയില്‍ മദിച്ച മുപ്പത് പേര്‍ക്കെതിരെ കേസെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇദ്ദേഹമടക്കം മൂന്നു പേര്‍ക്കാണ് മര്‍ദനം ഏറ്റത്. 

ഇന്നലെ നടന്ന വിവാഹത്തിന് ശേഷം രാത്രി 9 മണിയോടെ ജാതി സഭ കൂടുകയായിരുന്നു. വധു വരന്മാരില്‍ നിന്ന് പണം സ്വീകരിച്ച ശേഷം വധുവിന്റെ കനാകത്വ പരിശോധനയ്ക്കുള്ള നടപടി തുടങ്ങുകയായിരുന്നു. ഇതിനിടെയാണ് എതിര്‍ത്ത് യുവാക്കളെത്തിയത്. 

സമുദായത്തില്‍ തുടര്‍ന്ന് വരുന്ന ആചാരത്തെ എതിര്‍ക്കുന്നതിനെതിരെ സമുദായംഗങ്ങള്‍ യുവാക്കളെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ കയ്യാങ്കളിയിലേയ്ക്ക് എത്തുകയായിരുന്നു. സംഭവത്തില്‍ മര്‍ദ്ധിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

click me!