
ചെന്നെ: ആര്‍.കെ. നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ നടന്‍ വിശാല്‍ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിയ്ക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആര്‍.കെ. നഗറിലെ തൊണ്ടയാര്‍ പേട്ടിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെത്തിയാണ് പത്രിക നല്‍കുക. പത്രിക നല്‍കുന്നതിന് മുന്നോടിയായി രാമവരത്തുള്ള എംജിആറിന്റെ വസതിയും ചെന്നൈ മറീനാ ബീച്ചിലുള്ള ജയലളിതാ സ്മാരകവും വിശാല്‍ സന്ദര്‍ശിക്കും. സ്വതന്ത്രനായാണ് വിശാല്‍ മത്സരിക്കുന്നത്. നടന്‍ ശരത് കുമാറിന്റെ പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലെത്തിയ കരുനാഗരാജനും ഇന്ന് പത്രിക നല്‍കുന്നുണ്ട്. ഈ മാസം 21 നാണ് ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 24 ന് നടക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam