യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍

Published : Apr 13, 2016, 05:16 PM ISTUpdated : Oct 05, 2018, 01:16 AM IST
യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍

Synopsis

തിരുവനന്തപുരം വിതുരയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍.കൊല്ലപ്പെട്ട സെന്തില്‍ കുമാറിന്റെ സുഹൃത്തുക്കളായ രതീഷ്,ഷിബു എന്നിവരാണ് അറസ്റ്റിലായത്.പുഴയില്‍ മീന്‍ പിടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പത്തനംതിട്ട റാന്നിയില്‍ വച്ചാണ് രതീഷും ഷിബുവും നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്.

സെന്തില്‍ കുമാറിന്റെ മരണശേഷം ഒളിവിലായിരുന്നു രണ്ടുപേരും.കഴിഞ്ഞ മാസം 25നാണ് കേസിനാസ്പദമായ സംഭവം .ഏറെക്കാലമായി സുഹൃത്തുക്കളായിരുന്നു മൂന്നു പേരും.കൂലിപ്പണിക്കൊപ്പം പുഴയില്‍ നിന്നും മീന്‍പിടിച്ചും ഇവര്‍ വരുമാനം കണ്ടെത്തിയിരുന്നു.മീന്‍ പിടിക്കുന്നതിനെച്ചൊല്ലി സെന്തിലുമായി രതീഷും ഷിബുവും വഴക്കുണ്ടാക്കി.

ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ആനപ്പാറയിലെ തോട്ടുവക്കില്‍ മദ്യപിച്ചിരിക്കെ ബൈക്കില്‍ അതുവഴി വന്ന സെന്തിലിനെ ഇരുവരും തടഞ്ഞു നിര്‍ത്തി മര്‍ദ്ധിക്കുകയായിരുന്നു. ശേഷം മൂന്ന് മീറ്റര്‍ ആഴമുളള തോട്ടിലേക്ക് തലകുത്തനെ എറിഞ്ഞു.കഴുത്തിന് ചവിട്ടി. എല്ലുകള്‍ പൊട്ടി ഗുരുതരാവസ്ഥയിലായ സെന്തില്‍ മാര്‍ച്ച് 29നാണ് മരിച്ചത്.പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉപയോഗിക്കാൻ പാടില്ലാത്ത വെള്ളം, കോളിയാടി സ്കൂൾ കിണറിലെ ജല പരിശോധനയിൽ ബാക്ടീരിയകളുടെ സാന്നിധ്യം; 5 കുട്ടികൾക്ക് കൂടി ഷിഗെല്ല, 502 പേർക്ക് രോഗലക്ഷണം
'മുഖ്യമന്ത്രി വി ഡി സതീശൻ്റെ നടപടി തീർത്തും തെറ്റ്, തുടർച്ചയായ ന്യായീകരണം'; തിരുത്തണമെന്ന് കെ എൻ ബാലഗോപാൽ