ലക്ഷ്‌മിനായര്‍ക്കെതിരായ കേസ് പിന്‍വലിച്ച വിവേക് എഐഎസ്എഫില്‍നിന്ന് രാജിവെച്ചു

By Web DeskFirst Published May 27, 2017, 9:24 PM IST
Highlights

തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന കേസ് പിന്‍വലിച്ച പരാതിക്കാരന്‍ വിവേക് എഐഎസ്എഫില്‍ നിന്ന് രാജിവച്ചു. കേസ് പിന്‍വലിച്ചതിന് സംഘടന നടപടിക്കൊരുങ്ങവേയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലൂടെ വിവേക് രാജി പ്രഖ്യാപിച്ചത്. തീരുമാനം തന്നെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് വിവേകിന്റെ വെളിപ്പെടുത്തല്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിഷേധിച്ചു.

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ജാതിപ്പേര് വിളി അധിക്ഷേപിച്ചന്ന കേസ് വിവേക് പിന്‍വലിച്ചത്
പാര്‍ട്ടിനേതൃത്വത്തിന്റെ അറിവോടെയന്ന് വെളിപ്പെടുത്തിയ ശേഷം പങ്കെടുത്ത ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവറിലാണ് യൂണിറ്റ് സെക്രട്ടറി സ്ഥാനം അടക്കം പാര്‍ട്ടി ഭാരവാഹിത്വം രാജിവയ്ക്കുന്നതായി വിവേക് പ്രഖ്യാപിച്ചത്.

സിപിഐയുടെയോ എഐഎസ്എഫിന്റെയോ അറിവോടെയല്ലെന്ന നേതാക്കളുടെ പ്രതികരണത്തിന് പിന്നാലെ
കാനത്തിന്റെ പങ്ക് വെളിപ്പെടുത്തിയ വിവേകിന്റെ ഫേസ്ബുക്ക് പോസ്റ്റ് സിപിഐ അംഗങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്ന് അപത്യക്ഷമായിരുന്നു. എന്നാല്‍ നിലപാടില്‍ മാറ്റിമില്ലെന്ന് വിവേക് ആവര്‍ത്തിച്ചു. 

എന്നാല്‍ വിവേകിന്റെ വാദം സിപിഐ സംസ്ഥാനസെക്രട്ടറി തള്ളി. തീരുമാനം വ്യക്തിപരമെന്നും കാനം പ്രതികരിച്ചു.

സിപിഐയെയും എഐഎസ്എഫിനെയും പ്രതിരോധത്തിലാക്കിയ പുതിയ വെളിപ്പെടുത്തലോടെ വീണ്ടും ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം സജീവ ചര്‍ച്ചയാകുകയാണ്.

click me!