തമിഴ്നാട്ടില്‍ ശശികല പക്ഷം ഒറ്റപ്പെട്ടു, ലയന ചര്‍ച്ചകള്‍ സജീവം

Published : Apr 18, 2017, 04:33 AM ISTUpdated : Oct 05, 2018, 02:24 AM IST
തമിഴ്നാട്ടില്‍ ശശികല പക്ഷം ഒറ്റപ്പെട്ടു, ലയന ചര്‍ച്ചകള്‍ സജീവം

Synopsis

ചെന്നൈ: തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ ശശികല പക്ഷത്ത് ഭിന്നത രൂക്ഷം.പാര്‍ട്ടിയിലേക്ക് മടങ്ങിവരാനുള്ള പനീര്‍ശെല്‍വത്തിന്റെ നീക്കത്തെ പരസ്യമായി സ്വാഗതം ചെയ്ത ധനമന്ത്രി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ശശികലക്കും ടിടിവി ദിനകരനും വ്യക്തമായ മുന്നറിയിപ്പ് നല്‍കി. രാത്രി വൈകി മന്ത്രിമാരായ ഉദുമലൈ രാധാകൃഷ്ണന്‍, തങ്കമണി എന്നിവരുടെ വീട്ടില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തിയ 20 ലേറെ മന്ത്രിമാരുടെ സംഘം നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് അഭ്യൂഹം പരന്നെങ്കിലും ശശികലയ്ക്കോ ദിനകരനോ എതിരെ പരസ്യ പ്രതികരണങ്ങള്‍ ഒന്നുമുണ്ടായില്ല.

എന്നാല്‍ പനീര്‍ശെല്‍വം പക്ഷവുമായുള്ള ലയനത്തിന് ചുക്കാന്‍ പിടിക്കാന്‍ മുഖ്യമന്ത്രി പളനിസ്വാമി പത്തംഗ സമിതിയെ ചുമതലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടിയിലെ ഭൂരിഭാഗം മന്ത്രിമാരും എംഎല്‍എമാരും ശശികലയും ടിടിവി ദിനകരനും പാര്‍ട്ടി പദവികള്‍ രാജിവെയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

ശശികല കുടുംബത്തെ ഒഴിവാക്കിയാല്‍ പാര്‍ട്ടിയിലേക്ക് മടങ്ങുന്ന കാര്യം ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ച പനീര്‍ശെവത്തിന്റെ നീക്കത്തെ സ്വാഗതം ചെയ്ത ധനമന്ത്രി കെ ജയകുമാര്‍ വ്യക്തമായ സൂചനയാണ് ശശികലക്കും ദിനകരനും ഇന്നലെ നല്‍കിയത്. ദിനകരനും ശശികലയും രാജിവച്ചെന്നും ഇവരെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാകക്കിയെന്നുമുളള പ്രചാരണം എന്നാല്‍ ഇവര്‍ തള്ളിക്കളഞ്ഞു. ദില്ലി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതതോടെ ദിനകരന് പാര്‍ട്ടിയിലുള്ള സ്വാധീനത്തിന് കനത്ത തിരിച്ചടിയുണ്ടായതിന് പിന്നാലെയാണ് മന്ത്രിമാര്‍ യോഗം ചേര്‍ന്ന് പനീര്‍ശെല്‍വത്തെ സ്വാഗതം ചെയ്തത്.

എങ്കിലും ഇപ്പോഴും 30 ഓളം എം എല്‍ എ മാര്‍ ദിനകരനൊപ്പമുണ്ട്. ഇവരുടെ പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാനികില്ല എന്ന സാഹചര്യത്തിലാണ് ശശികല കുടുംബത്തിനെതിരെ പരസ്യ പ്രതികരണം ഉണ്ടാകാതിരുന്നതെന്നാണ് സൂചന. ദില്ലി പൊലീസ് സംഘം ദിനകരനെ ഇന്ന് കസ്റ്റഡിയിലെടുത്താല്‍ കൂടുതല്‍ എം എല്‍ എമാര്‍ മറുകണ്ടം ചാടിയേക്കും. അങ്ങനെ വന്നാല്‍ പളനിസ്വാമി മുഖ്യമന്ത്രിയും പനീര്‍ ശെല്‍വം ജനറല്‍ സെക്രട്ടറിയും ആയിക്കൊണ്ടുള്ള ഫോര്‍മുലയാണ് പരിഗണനയിലുള്ളത്.

എല്ലാ എംഎല്‍എമാരോടും ഇന്ന് ചെന്നൈയിലെത്താന്‍ മുഖ്യമന്ത്രി പളനിസ്വാമി നിര്‍ദേശിച്ചിട്ടുണ്ട്.സര്‍ക്കാരിനെ വീഴ്ത്തി തെരഞ്ഞെടുപ്പിലേക്ക് പോകാന്‍ ബഹുഭൂരിപക്ഷം പേര്‍ക്കും താത്പര്യമില്ല. അതുകൊണ്ടുതന്നെ എംഎല്‍എ മാരുടെ മനസറിഞ്ഞ ശേഷമാകും തുടര്‍നീക്കങ്ങള്‍ നടക്കുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം
കൊല്ലത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ചു; കെഎസ്‍യു നേതാവ് അടക്കം 4 പേർ കസ്റ്റഡിയിൽ