
പാറപ്പുറം: പൊതുനിരത്തിലെ സീബ്രാ ലൈന് മുസ്ലീം ലീഗുകാര്‍ പച്ച പെയ്ന്‍റ് അടിച്ചു. തയ്യാല വൈലത്തൂര്‍ റോഡിലെ പാപ്പുറത്താണ് സംഭവം. പ്രദേശത്തെ യൂത്ത് ലീഗ് സമ്മേളനത്തിന്‍റെ ഭാഗമായാണ് പച്ച പെയ്ന്റ് അടിച്ചത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ പച്ച പെയ്ന്‍റ് മാറ്റി വെള്ളയടിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് സീബ്രാ ലൈനില്‍ പച്ച അടിച്ചത്. രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. നാട്ടുകാരും മറ്റ് പാര്‍ട്ടിക്കാരും പ്രതിഷേധിച്ചതോടെ പച്ച പെയ്ന്‍റ് മാറ്റി വെള്ളയടിച്ചു. പത്രങ്ങളുടെ മലപ്പുറം പ്രാദേശിക പേജില്‍ വന്ന വാര്‍ത്ത സേഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസമാണ് പ്രചരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam