ഭൂചലനത്തിന് പിന്നാലെ ഹവായ് ദ്വീപില്‍ അഗ്നിപര്‍വ്വത സ്ഫോടനവും

By Web DeskFirst Published May 5, 2018, 12:58 PM IST
Highlights
  • ഭൂചലനത്തിന് പിന്നാലെ ഹവായ് ദ്വീപില്‍ അഗ്നി പര്‍വ്വത സ്ഫോടനവും
  • ദ്വീപില്‍ അടിയന്തരാവസ്ഥ

ലോസ് ആഞ്ചല്‍സ്: തുടര്‍ച്ചയായി ഉണ്ടായ ഭൂചലനത്തിന് പിന്നാലെ ഹവായ് ദ്വീപില്‍ അഗ്നിപര്‍വ്വത സ്‌ഫോടനവും. റിക്ടര്‍ സ്കെയിലില്‍ 6.9 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയ ഭൂചലനമാണ് ഹവായ് ദ്വീപില്‍ ഉണ്ടായത്. ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഭരണകൂടം ദ്വീപില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ്. 1975 ല്‍ നേരിട്ട ഭീകരന്തരീക്ഷത്തിന് സമാനമാണ് സാഹചര്യമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. 

തുടര്‍ച്ചയായി ഉണ്ടായ ഭൂചലനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മുപ്പതോളം പേര്‍ക്ക് പരിക്കുണ്ട്. തുടര്‍ച്ചയായി ഉണ്ടായ ഭൂചലനങ്ങളാണ് അഗ്നി പര്‍വ്വത സ്ഫോടനത്തിന് കാരണമായതെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ദ്വീപിലെ സജീവ അഗ്‌നിപര്‍വ്വതങ്ങളിലൊന്നായ കിലവെയ്യയാണ് ഇപ്പോള്‍ പൊട്ടിത്തെറിച്ചിരിക്കുന്നത്. 

ഓറഞ്ച് നിറത്തിലുള്ള ലാവ പുറത്തേയ്ക്ക് വരുന്നതിന്റെ ചിത്രങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടു. കിലവെയ്യ അഗ്നി പര്‍വ്വത് സമീപത്തുള്ള 1700 പേരെയാണ് അടിയന്തരമായി മാറ്റി താമസിപ്പിക്കുന്നത്. കിലവെയ്യയുടെ കിഴക്കന്‍ ഭാഗത്തായുണ്ടായ വിള്ളലില്‍ നിന്നാണ് ലാവാപ്രവാഹമുണ്ടായത്. 

ഹവായ് നാഷണല്‍ ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. രണ്ട് കമ്മ്യൂണിറ്റി സെന്ററുകളിലായി ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചുകഴിഞ്ഞതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

click me!