
ദില്ലി: വിപിവിവി നിക്ഷേപ തട്ടിപ്പിൽ മുഖ്യപ്രതി ഡോ. സാബിനെ തേടി ദില്ലി പൊലീസ്. ഉത്തരാഖണ്ഡിലുള്ള മറ്റൊരു പ്രതി അഖീൽ അഹമ്മദിനായി തെരച്ചിൽ ഊർജ്ജിതമാക്കി. കേരള പൊലീസ് കേസ് എടുത്തുന്നതിന് പിന്നാലെ തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ ദില്ലിയിൽ നിന്ന് മാറ്റിയെന്ന് അറസ്റ്റിലായ വെങ്കിട്ട് വെങ്കിട് ദില്ലി പൊലീസിനോട് സമ്മതിച്ചു. പ്രതികളുടെ ജാമ്യപേക്ഷ നാളെ ദില്ലി കോടതി പരിഗണിക്കും.
700 കോടി രൂപയുടെ വിപിവിവി നിക്ഷേപ തട്ടിപ്പിൽ അന്വേഷണം ദില്ലിക്ക് പുറത്തേക്ക് വ്യാപിക്കുകയാണ് പൊലീസ്. നിലവിൽ കസ്റ്റഡിയിലുള്ള വെങ്കിട്ട വെങ്കട്, രാഹുൽ രാജീവ് നായർ, ഹിതേഷ് കുമാർ എന്നിവരെ ചോദ്യം ചെയ്തതതിൽ നിന്ന് നിർണ്ണായകവിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. കേസിലെ മറ്റു പ്രതികളായ ഡോ. സാബ്, അക്കീൽ അഹമ്മദ്, പദംരാജ, മാൻസി മലബാറി, രാജൻ മാലിക് എന്നിവരെ പിടികൂടാനാണ് ശ്രമം. ഇവരെ സംബന്ധിച്ച് നിർണ്ണായക വിവരങ്ങൾ വെങ്കിട് ചോദ്യം ചെയ്യലിൽ നൽകി. ഡോ.സാബ്, അക്കീൽ അഹമ്മദ് എന്നിവർ ഉത്തരാഖണ്ഡിലെ കാശിപ്പുരിലുണ്ടെന്നാണ് പ്രതികളുടെ മൊഴി.
ഇവരെ കണ്ടെത്താൻ പൊലീസ് സംഘം അവിടെ എത്തിയിട്ടുണ്ട്. തട്ടിപ്പ് സംബന്ധിച്ച് നടപ്പാക്കിയ പദ്ധതികളെ സംബന്ധിച്ച് വെങ്കിട്ട് വെങ്കിട് പൊലീസിനോട് വെളിപ്പെടുത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. നേരത്തെ കേരള പൊലീസ് കേസെടുത്തതിനു പിന്നാലെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ആറു മാസം മുൻപ് വെങ്കട് ഉൾപ്പെടെയുള്ള സംഘം ദില്ലിയി ഇവരുടെ ഓഫീസ് പ്രവർത്തിച്ച ന്ന ജെപി വസന്ത് കോണ്ടിനെന്റൽ ഹോട്ടലിൽ നിന്ന് മാറ്റിയിരുന്നുവെന്ന് പ്രതികൾ മൊഴി നൽകി.
ഹോട്ടലിൽ പിന്നീട് നടത്തിയ തിരച്ചിലിൽ സീലുകളും രേഖകളും ഉൾപ്പെടെ തെളിവുകൾ കിട്ടിയെന്ന് പൊലീസ് കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കുന്നുണ്ട്. ഡോ. സാബ്, അക്കീൽ അഹമ്മദ് എന്നിവരുടെ അറസ്റ്റോടെ തട്ടിപ്പിലെ ഉന്നതരിലേക്ക ് നീങ്ങാനാകുമെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ പ്രതികളുടെ ജാമ്യാപേക്ഷ പട്യാല ഹൗസ് കോടതി നാളെ പരിഗണിക്കും. കൂടുതൽ പേർ ഇനിയും പിടിയിലാകാനുണ്ടെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്ന് ദില്ലി പൊലീസ് ആവശ്യപ്പെടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam