യുഡിഎഫ് സർക്കാരിൻ്റെ നയമെന്ന് കെ എ തുളസി പറഞ്ഞു. സ്ത്രീകളെയും പെൺകുട്ടികളെയും സമൂഹത്തിൻ്റെ പൊതു ധാരയിലേക്ക് കൊണ്ടുവരിക എന്നതാണ്. അതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. അതിൻ്റെ ഉദാഹരണമാണ് പ്രിയദർശിനി പദ്ധതിയെന്നും കെ എ തുളസി പ്രതികരിച്ചു

പാലക്കാട്/തിരുവനന്തപുരം: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി മന്ത്രി കെ എ തുളസി. യുഡിഎഫ് സർക്കാരിൻ്റെ നയമെന്ന് കെ എ തുളസി പറഞ്ഞു. സ്ത്രീകളെയും പെൺകുട്ടികളെയും സമൂഹത്തിൻ്റെ പൊതു ധാരയിലേക്ക് കൊണ്ടുവരിക എന്നതാണ്. അതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. അതിൻ്റെ ഉദാഹരണമാണ് പ്രിയദർശിനി പദ്ധതിയെന്നും കെ എ തുളസി പ്രതികരിച്ചു

മന്ത്രി ബിന്ദു കൃഷ്ണയും സിപിഎം നേതാവ് പികെ ശ്രീമതിയും കാന്തപുരത്തെ തള്ളിപ്പറഞ്ഞു. കാന്തപുരത്തെ കൈവിട്ട് പികെ ശ്രീമതി പ്രതികരിച്ചപ്പോൾ ഭരണഘടന അവകാശങ്ങളെ കാന്തപുരം മാനിക്കണം എന്നായിരുന്നു ബിന്ദു കൃഷ്ണയുടെ പരാമർശം. കാന്തപുരത്തിന്‍റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും രംഗത്തെത്തി. ഭരണഘടനാപരമായ തുല്യത റദ്ദ് ചെയ്യാനുള്ള ലൈസൻസ് ആർക്കുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ നിലപാട് പറയാൻ മന്ത്രി കെ എം ഷാജി വിസമ്മതിച്ചത് ശ്രദ്ധേയമാണ്.

സ്ത്രീകൾ പൊതുവിടങ്ങളിൽ എത്തുന്നത് തടയണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ സർക്കുലർ വിവാദമായെങ്കിലും രാഷ്ട്രീയ രംഗത്തെ പ്രമുഖർ അതിനോട് ഗൗരവത്തിൽ പ്രതികരിച്ചിരുന്നില്ല. പ്രസ്താവനയുടെ സാഹചര്യം വിശദീകരിക്കാൻ കാന്തപുരവും തയ്യാറായിരുന്നില്ല. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ അത് ഭരണഘടന നൽകുന്ന തുല്യ അവകാശങ്ങളെ ഇല്ലാതാക്കരുത് എന്നാണ് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചത്. അതേസമയം ഇടതുമുന്നണിയുടെ സായാത്രികൻ കൂടിയായ കാന്തപുരത്തെ പൂർണ്ണമായും തള്ളിയാണ്പി കെ ശ്രീമതി പ്രതികരിച്ചത്.

നബിദിന റാലി ഇവിടെ ഭാഗമായി എത്തിയ ആൾക്കൂട്ടത്തിൽ പലയിടത്തും സ്ത്രീ സാന്നിധ്യം ഉണ്ടായതാണ് കാന്തപുരത്തെയും അവരുടെ പുരോഹിത സംഘടനയെയും പ്രകോപിപ്പിച്ചത്. സ്ത്രീകളെ പ്രദർശിപ്പിക്കരുത് എന്ന് അടക്കമുള്ള വിവാദ പരാമർശങ്ങളാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന ജംഇയ്യത്തുൽ ഉലമയുടെ സർക്കുലറിൽ ഉണ്ടായിരുന്നത്. പൊതുസമൂഹത്തിൽ വലിയ വിവാദമായി സർക്കുലർ മാറിയെങ്കിലും മുഖ്യധാര രാഷ്ട്രീയ നേതാക്കൾ പ്രതികരിക്കാൻ മടിച്ചു നിൽക്കുകയായിരുന്നു.