ശ്രീറാം വെങ്കിട്ടരാമന്‍ ചെറുപ്രായത്തില്‍ വലിയ കാര്യങ്ങള്‍ ചെയ്ത വ്യക്തിയെന്ന് വി.എസ്

Published : Dec 27, 2017, 05:35 PM ISTUpdated : Oct 05, 2018, 04:00 AM IST
ശ്രീറാം വെങ്കിട്ടരാമന്‍ ചെറുപ്രായത്തില്‍ വലിയ കാര്യങ്ങള്‍ ചെയ്ത വ്യക്തിയെന്ന് വി.എസ്

Synopsis

തിരുവനന്തപുരം: ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെറു പ്രായത്തില്‍ തന്നെ വലിയ ഉദ്യോഗസ്ഥര്‍ ചെയ്യുന്നതൊക്ക ചെയ്ത വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമനെന്ന് വി.എസ് അച്യുതാനന്ദന്‍. ഉമ്മാശ്ശേരി മാധവന്‍ ചാരിറ്റി പുരസ്കാരം  ശ്രീറാം വെങ്കിട്ടരാമന് സമ്മാനിച്ച ശേഷമായിരുന്നു വി.എസിന്റെ  പ്രശംസ. മൂന്നാറിലെ കൈയ്യേറ്റക്കാര്‍ക്കെതിരായ ഇടപെടല്‍ ചെറിയ കാര്യമല്ല. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പലകാരണങ്ങള്‍ കൊണ്ട് കൈയ്യേറ്റം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ധീരമായ ഇടപെടലുകള്‍ ശ്രീറാം നടത്തിയത് ചെറിയ കാര്യമല്ലെന്നും വി.എസ് പറഞ്ഞു.

ദേവികുളം സബ് കളക്ടറായിരിക്കെ മറയൂര്‍ ഗ്രാമ പഞ്ചായത്തിലെ ആദിവാസി കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയതിനാണ് ഈ വര്‍ഷത്തെ ഉമ്മാശ്ശേരി മാധവന്‍ പുരസ്കാരത്തിന് ശ്രീറാം വെങ്കിട്ടരനെ തെര‍ഞ്ഞെടുത്തത്. തന്റെ ജീവിതത്തില്‍ ഏറ്റവുമധികം അഭിമാനവും സന്തോഷവും നിറഞ്ഞ നിമിഷമാണിതെന്ന് ശ്രീറാം വെങ്കിട്ടരാമനും പ്രതികരിച്ചു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെരുമ്പാവൂരിൽ സീറ്റില്ല? എൽദോസ് കുന്നപ്പിള്ളി ദില്ലിയിലേക്ക്; സ്ത്രീ പീഡനക്കേസിലെ നിരപരാധിത്വം തെളിയിക്കാൻ നീക്കം
ആദ്യ ഉത്തരവ് തിരുത്തി, മെറിൻ ജോസഫിനെ കോഴിക്കോട് കമ്മീഷണറായി നിയമിച്ച് സര്‍ക്കാര്‍