
കോഴിക്കോട്: ഇടുക്കി ദേവികുളം സബ്കളക്ടറെ അപമാനിച്ച സംഭവത്തിൽ എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ ഭരണ പരിഷ്കാര കമ്മീഷൻ ചെയര്‍മാൻ വിഎസ് അച്യുതാനന്ദൻ. സബ്കളക്ടർക്ക് എതിരെ എംഎൽഎയുടെ പെരുമാറ്റം ശരിയായില്ല എന്ന് വി.എസ് അച്യുതാനന്ദൻ കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എസ് രാജേന്ദ്രൻ ഭൂമാഫിയുടെ ആളാണെന്ന വിമര്‍ശനം മുൻപ് വിഎസ് അച്യുതാനന്ദൻ പരസ്യമായി ഉന്നയിച്ചിരുന്നു. അതിന് ശേഷമാണ് അനധികൃത നിര്‍മ്മാണം തടയാനെത്തിയ ദേവികുളം സബ്കളക്ടര്‍ രേണു രാജിനെ അപമാനിച്ച സംഭവത്തിൽ എസ് രാജേന്ദ്രൻ എംഎൽഎയെ വിമര്‍ശിച്ച് വിഎസ് രംഗത്തെത്തുന്നത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam