ഹാരിസണ്‍ പ്ലാന്‍റേഷന്‍റെ കൈവശമുള്ള ഭൂമി തിരിച്ചു പിടിക്കണമെന്ന് വിഎസ്; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Published : Feb 08, 2019, 05:02 PM ISTUpdated : Feb 08, 2019, 05:28 PM IST
ഹാരിസണ്‍ പ്ലാന്‍റേഷന്‍റെ കൈവശമുള്ള ഭൂമി തിരിച്ചു പിടിക്കണമെന്ന് വിഎസ്; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Synopsis

പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി ഹാരിസണ്‍ വില്‍ക്കുകയോ, കൈമാറ്റം ചെയ്യുകയോ ചെയ്തു. നിയമലംഘനം നടത്തുന്ന ഹാരിസണ്‍ പ്ലാന്‍റേഷന്‍സിന്‍റെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കണമെന്നാണ് കത്തിലെ ആവശ്യം.

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍ അനധികൃതമായി കൈവശം വച്ചു പോരുന്ന ഭൂമി ഏറ്റെടുക്കാന്‍ കര്‍ശനമായ നടപടികളുണ്ടാവണമെന്ന് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍റെ നിലനില്‍പ്പ് തന്നെ നിയമവിരുദ്ധവും വഞ്ചനാപരവുമാണ്.  2012ല്‍ റവന്യൂ മന്ത്രി പ്രഖ്യാപിച്ചത് എട്ട് ജില്ലകളിലായുള്ള ഹാരിസണിന്‍റെ മുഴുവന്‍ തോട്ടങ്ങളും ഏറ്റെടുക്കുമെന്നായിരുന്നു.  പക്ഷെ, അത് നടന്നില്ല.  കോടതികളില്‍ ഒത്തുകളിച്ച് ഹാരിസണ്‍ പ്ലാന്‍റേഷന്‍ അനധികൃതമായി കൈവശം വെച്ച ഭൂമി സുരക്ഷിതമാക്കിക്കൊടുക്കുകയാണുണ്ടായതെന്നും കത്തില്‍ പറയുന്നു.

പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി ഹാരിസണ്‍ വില്‍ക്കുകയോ, കൈമാറ്റം ചെയ്യുകയോ ചെയ്തു.  നിയമലംഘനം നടത്തുന്ന ഹാരിസണ്‍ പ്ലാന്‍റേഷന്‍സിന്‍റെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കണമെന്നാണ് കത്തിലെ ആവശ്യം.  നെല്ലിയാമ്പതിയില്‍ നാലായിരം ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചപ്പോള്‍ നിയമ തടസ്സങ്ങളുണ്ടായില്ലെന്ന കാര്യവും നിയമനിര്‍മ്മാണം നടത്തി ഭൂമി ഏറ്റെടുക്കാവുന്നതാണെന്ന നിയമോപദേശത്തിന്‍റെ കാര്യവും യുഡിഎഫ് ഭരണകാലത്തെ എല്‍ഡിഎഫ് നിലപാടും വിഎസ് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളം മുഴുവൻ ഒപ്പമുണ്ട്, 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി; മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതരെ ചേർത്തുപിടിച്ച് സർക്കാർ
ഇനി ഓർമ്മ, ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്കാരിക ലോകം; സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി