സിവിക് ചന്ദ്രന്റെ പൂട്ടിച്ച ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെത്തി

Published : Jan 10, 2018, 12:16 PM ISTUpdated : Oct 04, 2018, 07:49 PM IST
സിവിക് ചന്ദ്രന്റെ പൂട്ടിച്ച ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെത്തി

Synopsis

കോഴിക്കോട്: എ.കെ.ജിയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ വി.ടി ബല്‍റാം എം.എല്‍.എയെ പിന്തുണച്ച് പോസ്റ്റിട്ടതിനെ തുടര്‍ന്ന് പൂട്ടിച്ച സാമൂഹിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് പേജ് പുനസ്ഥാപിച്ചു. 

സി.പി.എമ്മുകാര്‍ക്ക് ആരെക്കുറിച്ചും എന്തും പറയാം, എന്ന കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സഹികെട്ടാണ് ബല്‍റാം പരാമര്‍ശം നടത്തിയതെന്ന് സിവിക് ചന്ദ്രന്‍ ഫേസ്ബുക്ക് പേജില്‍ പറഞ്ഞിരുന്നു. ഈ കുറിപ്പ് ചര്‍ച്ചയായതിനു പിന്നാലെയാണ് ഫേസ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമായത്. ഫേസ്ബുക്ക് പേജ് ലഭ്യമാകാതെ വന്നതോടെ ഫേസ്ബുക്ക് അധികൃതരുമായി ബന്ധപ്പെട്ടിരുന്നുവെന്നും ജനുവരി 14 വരെ അക്കൗണ്ട് ലഭ്യമാകില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

സഖാക്കളുടെ ഒളിവ് ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ല. ഉമ്മന്‍ ചാണ്ടി മുതല്‍ ഗാന്ധി വരെയുള്ളകുറിച്ച് എന്ത് പുലയാട്ടും പറയാം, ഏത് ലൈംഗികാപവാദവും പ്രചരിപ്പിക്കാം. തിരിച്ച് കമാന്നൊരക്ഷരം മിണ്ടിപ്പോകരുത്. പ്രണയത്തിലേയോ വിവാഹത്തിലെയോ പ്രായവ്യത്യാസം ബാല ലൈംഗിക പീഡനമൊന്നുമല്ലെന്നും സിവിക് ചന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാടിന് വലിയ ആശ്വാസം, സർക്കാരിന്റെ നിർണായക ഉത്തരവ്, വനം വകുപ്പിൻ്റെ 28 ഏക്കർ ഏറ്റെടുക്കും, ഭൂമി മെഡിക്കൽ കോളേജ് വികസനത്തിന്
നരേന്ദ്ര മോദി ഉടൻ എത്തും! ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ആദ്യം തന്നെ പ്രഖ്യാപിച്ചു; 'ഈ മാസം 25 ന് മോദി ഇസ്രയേലിലെത്തും'