' വർഗീയ ഭ്രാന്തന്മാരെ മുന്നിൽ നിർത്തി പിണറായിയുടെ നാവോത്ഥാന പൊറാട്ട് നാടകം കമ്യൂണിസ്റ്റ് വെട്ടുകിളിക്കൂട്ടം കാണില്ല'

Published : Dec 02, 2018, 06:51 PM ISTUpdated : Dec 02, 2018, 07:03 PM IST
' വർഗീയ ഭ്രാന്തന്മാരെ മുന്നിൽ നിർത്തി പിണറായിയുടെ നാവോത്ഥാന പൊറാട്ട് നാടകം കമ്യൂണിസ്റ്റ് വെട്ടുകിളിക്കൂട്ടം കാണില്ല'

Synopsis

ശബരിമലയിൽ യുവതികളെ തടയുകയും യുവതീപ്രവേശനത്തെ എതിർക്കുകയും ചെയ്ത ആളെ സർക്കാറിന്റെ വനിതാമതിൽ പരിപാടി ജോയിൻറ് കൺവീനറാക്കിയതിനെതിരെ വിടി ബല്‍റാം. 

തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ തടയുകയും യുവതീപ്രവേശനത്തെ എതിർക്കുകയും ചെയ്ത ആളെ സർക്കാറിന്റെ വനിതാമതിൽ പരിപാടി ജോയിൻറ് കൺവീനറാക്കിയതിനെതിരെ വിടി ബല്‍റാം. 

'വിദൂര ബന്ധം പോലുമില്ലാത്തവര്‍ എന്തെങ്കിലും പറഞ്ഞാൽ അതിന്റെ പേരിൽപ്പോലും  ചോദ്യം ചെയ്ത് കൊത്തിപ്പറയ്ക്കാൻ ആർത്തലച്ച് വരുന്നവരാണ് കമ്യൂണിസ്റ്റ് വെട്ടുകിളിക്കൂട്ടം. അവരുടെയൊക്കെ ആൾദൈവമായ പിണറായി വിജയൻ സിപി സുഗതനേപ്പോലുള്ള വർഗീയ ഭ്രാന്തന്മാരെ മുന്നിൽ നിർത്തി നാവോത്ഥാന പൊറാട്ട് നാടകം കളിക്കുമ്പോൾ അതിനെതിരെ ഒരക്ഷരം ഉരിയാടാൻ ഒരെണ്ണത്തിനും നാവ് പൊങ്ങുന്നില്ലെന്നായിരുന്നു വിടി ബല്‍റാമിന്‍റെ വിമര്‍ശനം.

''ഹാദിയയെ തെരുവിൽ ഭോഗിക്കണം", "ഭരണഘടനയുടെ നീതിയല്ല, ധർമ്മശാസ്ത്രങ്ങളുടെ അനുമതിയുള്ള സ്വാഭാവിക നീതിയാണ് നടപ്പാവേണ്ടത്", "ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമൊക്കെ" എന്നും മറ്റും ഉദ്ഘോഷിക്കുന്ന ഒരു കൊടും വർഗീയവാദിയെ കൺവീനറാക്കിയാണ് പിണറായി വിജയൻ വനിതാമതിലും ചൈനാ വൻമതിലുമൊക്കെ നടപ്പാക്കുന്നതെങ്കിൽ അത് ആര്‍ക്കുവേണ്ടിയാണെന്നും ആര്‍ക്കൊക്കെ എതിരെയാണെന്നും ജനങ്ങള്‍ അറിയണമെന്നും അദ്ദേഹം പറഞ്ഞു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

നമ്മുടെയൊക്കെ ഫേസ്ബുക്ക് ഫ്രണ്ടിന്റെ ഫ്രണ്ടിന്റെ ഫ്രണ്ട് എവിടെയെങ്കിലും എന്തെങ്കിലുമൊക്കെപ്പറഞ്ഞാൽ അതിന്റെ പേരിൽപ്പോലും നമ്മളെ ചോദ്യം ചെയ്ത് കൊത്തിപ്പറയ്ക്കാൻ ആർത്തലച്ച് വരുന്നവരാണ് കമ്യൂണിസ്റ്റ് വെട്ടുകിളിക്കൂട്ടം. എന്നാൽ അവരുടെയൊക്കെ ആൾദൈവമായ പിണറായി വിജയൻ സിപി സുഗതനേപ്പോലുള്ള വർഗീയ ഭ്രാന്തന്മാരെ മുന്നിൽ നിർത്തി നാവോത്ഥാന പൊറാട്ട് നാടകം കളിക്കുമ്പോൾ അതിനെതിരെ ഒരക്ഷരം ഉരിയാടാൻ ഒരെണ്ണത്തിനും നാവ് പൊങ്ങൂല.

''ഹാദിയയെ തെരുവിൽ ഭോഗിക്കണം", "ഭരണഘടനയുടെ നീതിയല്ല, ധർമ്മശാസ്ത്രങ്ങളുടെ അനുമതിയുള്ള സ്വാഭാവിക നീതിയാണ് നടപ്പാവേണ്ടത്", "ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമൊക്കെ" എന്നും മറ്റും ഉദ്ഘോഷിക്കുന്ന ഒരു കൊടും വർഗീയവാദിയെ കൺവീനറാക്കിയാണ് പിണറായി വിജയൻ വനിതാമതിലും ചൈനാ വൻമതിലുമൊക്കെ നടപ്പാക്കുന്നതെങ്കിൽ അത് ആർക്കൊക്കെ സ്വീകാര്യത ഒരുക്കാൻ വേണ്ടിയാണെന്നും ആർക്കൊക്കെ എതിരെയുള്ള പടപ്പുറപ്പാടാണെന്നും തിരിച്ചറിയാൻ മതേതര കേരളത്തിന് കഴിയേണ്ടതുണ്ട്.

Read More: ശബരിമലയില്‍ യുവതികളെ തടയാന്‍ മുന്‍പന്തിയില്‍, വനിതാ മതിലിന്‍റെ തലപ്പത്തും സിപി സുഗതന്‍; വിവാദം പുകയുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ടു ജില്ലകളിൽ വീണ്ടും പക്ഷിപ്പനി; കോഴികൾക്കും താറാവിനും രോ​ഗബാധ, അടിയന്തര നടപടികൾക്ക് നിർദേശം
ദീപ്തിക്കും മിനിമോൾക്കുമായി ഐ ഗ്രൂപ്പിൽ തർക്കം, ഷൈനിക്കായി എ ഗ്രൂപ്പ്; കൊച്ചി മേയറിൽ തീരുമാനമാകാതെ കോണ്‍ഗ്രസ്, കടുത്ത അഭിപ്രായ ഭിന്നത