Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ യുവതികളെ തടയാന്‍ മുന്‍പന്തിയില്‍, വനിതാ മതിലിന്‍റെ തലപ്പത്തും സിപി സുഗതന്‍; വിവാദം പുകയുന്നു

ശബരിമലയിൽ യുവതികളെ തടയുകയും യുവതീപ്രവേശനത്തെ എതിർക്കുകയും ചെയ്ത ആളെ സർക്കാറിന്റെ വനിതാമതിൽ പരിപാടി ജോയിൻറ് കൺവീനറാക്കിയത് വിവാദമാകുന്നു. 

new controversy government program on sabarimala
Author
Kerala, First Published Dec 2, 2018, 6:22 PM IST

തിരുവന്തപുരം: ശബരിമലയിൽ യുവതികളെ തടയുകയും യുവതീപ്രവേശനത്തെ എതിർക്കുകയും ചെയ്ത ആളെ സർക്കാറിന്റെ വനിതാമതിൽ പരിപാടി ജോയിൻറ് കൺവീനറാക്കിയത് വിവാദമാകുന്നു. ഹിന്ദു പാർലമെന്റ് പ്രതിനിധി സിപി സുഗതനെ ഇന്നലെ മുഖ്യമന്ത്രി വിളിച്ച് യോഗത്തിലാണ് സംഘാടകസമിതിയിൽ ഉൾപ്പെടുത്തിയത്.
-
തുലാമാസ പൂജ നാളിൽ പമ്പയിൽ രാഹുൽ ഈശ്വർ അടക്കമുള്ള സംഘത്തോടൊപ്പം സിപി സുഗതൻ ദേശീയ മാധ്യമങ്ങളിലെ വനിതാ മാധ്യപ്രവർത്തകരെ തടയാൻ ഉണ്ടായിരുന്നു. സുപ്രീം കോടതി വിധി വന്നാലും ഭക്തസ്ത്രികാൾ അയ്യപ്പനെ കളങ്കപ്പെടുത്തില്ലെന്നും വിധിക്ക് കാത്തിരിക്കുന്നവർക്കെതിരെ മോശം പദപ്രയോഗങ്ങളും ഫേസ് ബുക്കിലിട്ടിരുന്നു. 

ഹാദിയ കേസിൻറെ വിവാദ സമയത്ത് സുഗതന്റെ മറ്റൊരു പോസ്റ്റ് ഇങ്ങിനെ 'ആ അച്ഛന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ അവളുടെ തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലിൽ പോയേനെ..

സ്ത്രീകൾക്കെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്ന സുഗതനെ നവോത്ഥാന മൂല്യം ഉയർത്താനുള്ള സംഘാടക സമിതിയില്‍ ഉൾപ്പെടുത്തിയതണ് വിവാദമായിത്. അതിനിടെ ഹിന്ദു പാർലമെൻറിലെ ചില അംഗങ്ങൾ സുഗതനോട് വനിതാ മതിൽ സംഘാടകസമിതിയിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടതകായി വിവരമുണ്ട്.

തന്നോട്ട് ചോദിക്കാതെയാണ് മുഖ്യമന്ത്രി സമിതിയിൽ ഉൾപ്പെടുത്തിയതെന്ന് ഫേസ് ബുക്കിൽ പോസറ്റിട്ട സുഗതൻ പിന്നീട് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത് അന്തിമ തീരുമാനം എടുത്തില്ലെന്നാണ്. സുഗതന്‍റെ പഴയ കാര്യങ്ങൾ നോക്കിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ വിശദീകരണം.

Follow Us:
Download App:
  • android
  • ios