
ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയായ ബാലികയെ പൊലീസുകാര്‍ ചേര്‍ന്ന് പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി വിടി ബല്‍റാം എംഎല്‍എ. മുസ്ലീമായിരിക്കുക എന്നത് മഹാപാതകമായി മാറുന്ന ഈ രാജ്യത്തെ ഓർത്ത് ഭയവും അപമാനവുമാണ് തോന്നുന്നുവെന്ന് ബല്‍റാം തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റ് വായിക്കാം
മുസ്ലീമായിരിക്കുക എന്നത് എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചു കുഞ്ഞിനെ സംബന്ധിച്ച് പോലും ഒരാഴ്ചയിലേറെക്കാലം ശാരീരികമായി ആക്രമിക്കപ്പെട്ട്, ലൈംഗികമായി പീഡിപ്പിക്കപ്പെട്ട്, ഒടുവിൽ അതിക്രൂരമായി കൊന്നുകളയപ്പെടാൻ മാത്രമുള്ള ഒരു മഹാപാതകമായി മാറുന്ന ഈ രാജ്യത്തെ ഓർത്ത് സത്യത്തിൽ ഭയവും അപമാനവുമാണ് തോന്നുന്നത്.
അന്യമത വിദ്വേഷത്തിലൂടെ മനുഷ്യനെ വെറുപ്പിന്റെ പാരമ്യത്തിലെത്തിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരാണ് ഹിന്ദുത്വ. നിഷ്ക്കളങ്കരായ ഏതൊരു സാധാരണ ഹിന്ദുമത വിശ്വാസിയേയും ഈ നിലക്കുള്ള ഹിന്ദുത്വവാദിയാക്കാനാണ് സംഘ് പരിവാർ എന്ന ഭീകര സംഘടനയുടെ ശ്രമം.
ഈ #മോഡിഫൈഡ്ഇന്ത്യ_എന്റെഇന്ത്യയല്ല
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam