ഉള്ളി വെറുതെ തൊലിക്കാമെന്നേ ഒള്ളൂ; കെ സുരേന്ദ്രന് ചുട്ട മറുപടിയുമായി ബല്‍റാം

Published : May 27, 2017, 06:20 PM ISTUpdated : Oct 05, 2018, 01:16 AM IST
ഉള്ളി വെറുതെ തൊലിക്കാമെന്നേ ഒള്ളൂ; കെ സുരേന്ദ്രന് ചുട്ട മറുപടിയുമായി ബല്‍റാം

Synopsis

തൃശൂര്‍: തന്നെ മനോരോഗ കേന്ദ്രത്തിലാക്കാണമെന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ പ്ര്‌സ്താവനക്ക് ചുട്ട മറുപടിയുമായി വിടി ബല്‍റാം എല്‍എഎ. ചുമ്മാ തൊലിച്ച് തൊലിച്ച് കളയാം ന്നേ ള്ളൂ. വേറെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല. അതുകൊണ്ട് തന്നെ മറുപടിയും അര്‍ഹിക്കുന്നില്ല എന്നാണ് ബല്‍റാം തിരിച്ചടിച്ചത്.

നേരത്തെ കന്നുകാലി കശാപ്പ നിരോധന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുരേന്ദ്രന്‍ രംഗത്തുവന്നിരുന്നു.  വളരെ മ്ലേച്ഛമായ ഭാഷയാണ് പ്രധാനമന്ത്രിക്കെതിരെ ബല്‍റാം ഉപയോഗിച്ചത്. 

ഇത്തരം നെറികേടിന്റെ പേരില്‍ കേരളത്തിലെ ചെറുപ്പക്കാര്‍ ഈ എംഎല്‍എയെ എന്തെങ്കിലും ചെയ്താല്‍ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടാകില്ല. ബല്‍റാമിന് വാക്കുകൊണ്ടല്ല മറുപടി നല്‍കേണ്ടത്. അതിനു വേറെ രീതിയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് ബല്‍റാം നല്‍കിയത്. ഉള്ളിയുടെ ചിത്രം പോസ്റ്റ് ചെയ്തായിരുന്നു ബല്‍റാമിന്റെ പരിഹാസം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാന് ട്രംപിന്‍റെ മുന്നറിയിപ്പ്, 'പ്രതിഷേധക്കാരെ വെടിവെച്ചാൽ രക്ഷിക്കാൻ അമേരിക്കയെത്തും, അമേരിക്കൻ സൈന്യം തയ്യാർ'
രണ്ട് വർഷത്തിനുള്ളിൽ ജയിച്ചില്ലെങ്കിൽ ജോലി പോകും? സംസ്ഥാനത്തെ സ്‌കൂൾ അധ്യാപകർക്ക് സർക്കാർ ഉത്തരവിലും സംരക്ഷണമില്ല; ടെറ്റ് പരീക്ഷയെഴുതണം