ഇന്നത്തെ ബിജെപി ഹര്‍ത്താല്‍ തള്ളിക്കളയണമെന്ന് വ്യാപാരി വ്യവസായി സമിതി

Published : Dec 14, 2018, 12:18 AM IST
ഇന്നത്തെ ബിജെപി ഹര്‍ത്താല്‍ തള്ളിക്കളയണമെന്ന് വ്യാപാരി വ്യവസായി സമിതി

Synopsis

ഇന്ന് നടക്കുന്ന ബിജെപി ഹർത്താൽ തള്ളിക്കളയണമെന്ന് വ്യാപാരി വ്യവസായി സമിതി. മിന്നൽ ഹർത്താലുകൾ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 

തിരുവനന്തപുരം: ഇന്ന് നടക്കുന്ന ബിജെപി ഹർത്താൽ തള്ളിക്കളയണമെന്ന് വ്യാപാരി വ്യവസായി സമിതി. മിന്നൽ ഹർത്താലുകൾ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.  ഇത്തരം ഹർത്താലുകൾ വ്യാപാര മേഖലയിൽ ഉണ്ടാക്കുന്ന നഷ്ടം വിവരണാധീതമാണ്.

വെള്ളപ്പൊക്ക ദുരിതവും സാമ്പത്തീക മാന്ദ്യവും മൂലം പ്രതിസന്ധിയെ നേരിടുന്ന വ്യാപാര വാണിജ്യ മേഖലക്ക് കൂടുതൽ ആഘാതം ഏല്‍പ്പിക്കുന്നതായിരിക്കും ഹർത്താൽ.ഈ ഹർത്താൽ ജനങ്ങൾ തള്ളിക്കളയണം. നാളെ സംസ്ഥാനത്ത് കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് വികെസി മമ്മദ് കോയ എംഎൽഎയും സംസ്ഥാന സെക്രട്ടറി ഇഎസ് ബിജുവും പ്രസ്താവനയിൽ പറഞ്ഞു.

ബിജെപി നേതാവ് സികെ പത്മനാഭന്‍ നിരാഹരമിരിക്കുന്ന സെക്രട്ടേറിയേറ്റിന് മുമ്പിലെ പന്തലിന് സമീപം വേണുഗോപാലന്‍ നായര്‍ എന്നയാള്‍ തീകൊളുത്തി മരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ബിജെപി ഇന്ന് ഹര്‍ത്താല‍് ആചരിക്കുന്നത്. വേണുഗോപാലന്‍ നായരുടെ മരണം സര്‍ക്കാര്‍ വരുത്തിവച്ചതാണെന്ന് ബിജെപി ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം