
തിരുവനന്തപുരം: വെള്ളിയാഴ്ച നടത്താനിരിക്കുന്ന ബിജെപി ഹർത്താലിൽ അക്രമമുണ്ടായാൽ അറസ്റ്റ് ചെയ്യാൻ ഡിജിപിയുടെ നിർദ്ദേശം. കടകൾ അടപ്പിക്കാനും വഴി തടയാനും ഹർത്താൽ അനുകൂലികൾക്ക് അവസരം നൽകരുതെന്നും പൊലീസിന് നിർദ്ദേശമുണ്ട്. സർക്കാർ ഓഫീസുകളും കോടതികളും തുറന്ന് പ്രവർത്തിക്കാൻ സംവിധാനമൊരുക്കണം. കെഎസ്ആർടിസി, സ്വകാര്യബസ്സുകൾ, ശബരിമല തീർത്ഥാടന വാഹനങ്ങൾ എന്നിവയ്ക്കും സുരക്ഷ നൽകണമെന്നും ഡിജിപി പൊലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്.
സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിന് മുന്നിൽ മുട്ടട സ്വദേശി വേണുഗോപാലൻ നായർ തീകൊളുത്തി ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് സംസ്ഥാന ഹർത്താൽ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയുള്ള ഹർത്താലിൽ ശബരിമല തീർത്ഥാടകരെ ഒഴിവാക്കിയിട്ടുണ്ട്. നാളെ നടക്കാനിരുന്ന കേരള, എംജി, കണ്ണൂർ, സാങ്കേതിക സർവ്വകലാശാലകൾ പരീക്ഷകളും ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam