വാഗ്ദാനം പാലിക്കാന്‍ കോണ്‍ഗ്രസ്; മൂന്ന് സംസ്ഥാനങ്ങളിലും കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് രാഹുൽ​ ​ഗാന്ധി

Published : Dec 14, 2018, 11:55 PM ISTUpdated : Dec 15, 2018, 12:02 AM IST
വാഗ്ദാനം പാലിക്കാന്‍ കോണ്‍ഗ്രസ്; മൂന്ന് സംസ്ഥാനങ്ങളിലും കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് രാഹുൽ​ ​ഗാന്ധി

Synopsis

അധികാരം ലഭിച്ചാൽ‌ പത്ത് ദിവസത്തിനകം കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് കോൺ​ഗ്രസ് മൂന്ന് സംസ്ഥാനങ്ങളിലും വാ​ഗ്ദാനം നൽകിയിരുന്നു.   

ദില്ലി: കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന തെരഞ്ഞെടുപ്പ് വാ​ഗ്ദാനം കോൺ​ഗ്രസ് പാലിക്കാനൊരുങ്ങുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തിലേറിയ ഛത്തീസ്​ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ കാർഷിക കടങ്ങളാണ് എത്രയും വേ​ഗം എഴുതിത്തള്ളുമെന്ന് രാഹുൽ ​ഗാന്ധി പ്രഖ്യാപിച്ചത്. അധികാരം ലഭിച്ചാൽ‌ പത്ത് ദിവസത്തിനകം കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് കോൺ​ഗ്രസ് മൂന്ന് സംസ്ഥാനങ്ങളിലും വാ​ഗ്ദാനം നൽകിയിരുന്നു. 

അശോക് ​ഗെഹ്ലോട്ടിനെ രാജസ്ഥാൻ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു ഈ പ്രഖ്യാപനം. മധ്യപ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരിക്കുന്നത് കമൽ നാഥിനെയാണ്. ഛത്തീസ്​ഗഡിലെ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഭൂപേഷ് ബ​ഗലും ടിഎസ് സിം​ഗ് ദിയോയുമാണ് പരി​ഗണനയിലുള്ളത്.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ടാറ്റാ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; രണ്ട് എസി കോച്ചുകള്‍ കത്തിനശിച്ചു, ഒരു മരണമെന്ന് റിപ്പോർട്ട്
കര്‍ണാടകയിലെ 'ബുള്‍ഡോസര്‍ രാജ്' വിവാദം; പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ സര്‍ക്കാര്‍, ഇന്ന് നിര്‍ണായക യോഗം