ജബൽ അക്തറിൽ  ജലശുദ്ധീകരണ ശാലയുടെ  നിർമാണം പുരോഗമിക്കുന്നു

Published : Oct 29, 2017, 12:08 AM ISTUpdated : Oct 05, 2018, 12:08 AM IST
ജബൽ അക്തറിൽ  ജലശുദ്ധീകരണ ശാലയുടെ  നിർമാണം പുരോഗമിക്കുന്നു

Synopsis

മസ്ക്കറ്റ്: ഒമാനിലെ പ്രധാന  വിനോദ സഞ്ചാര കേന്ദ്രമായ  ജബൽ അക്തറിൽ   ജലശുദ്ധീകരണ ശാലയുടെ  നിർമാണം പുരോഗമിക്കുന്നു.  അടുത്ത വർഷ  വര്‍ഷം പൂർത്തിയാകുന്ന പദ്ധതി  രാജ്യത്തെ വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾക്കും  വികസനകൾക്കും വഴിയൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സമുദ്ര നിരപ്പിൽ നിന്നും  ഒന്‍പതിനായിരത്തി എണ്ണൂറു  അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ്  ജബൽ അക്തർ.

ഒമാനിലെ ദാഖിലിയ  പ്രദേശത്തെ  ജബൽ അക്തറിലെ  സ്വദേശികളുടെയും  സ്ഥിര താമസക്കാരുടെയും  വളരെ നാളുകളായുള്ള   ആവശ്യത്തിനാണ്  ഇതോടു കൂടി പരിഹാരം  ഉണ്ടാകുന്നത്. സമുദ്ര നിരപ്പിൽ നിന്നും  ഒന്പതിനായിരത്തി  എണ്ണൂറ് അടി  ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രാജ്യത്തെ  ഒരു പ്രധാന  വിനോദ  സഞ്ചാര കേന്ദ്രമാണ്  ജബൽ അക്തർ.

 ഇരുപത്തിനാല് ദശ ലക്ഷം ഒമാനി റിയാൽ ചിലവിടുന്ന  ഈ ജല ശുദ്ധികരണ ശാലയുടെ പ്രതിദിന  ശേഷി  1.76 ദ​ശ​ല​ക്ഷം ഗാ​ല​ൻ ആ​യി​രി​ക്കും. എ​ണ്ണൂ​റ്​  മു​ത​ൽ  അ​യ്യാ​യി​രം  ക്യു​ബി​ക്​ മീ​റ്റ​ർ വ​രെ ശേ​ഷി​യു​ള്ള  മൂ​ന്ന്​ ജ​ല ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ൾ ആണ് നിർമിക്കുന്നത്. മുപ്പത്തിയെട്ടു  ചതുരശ്ര  കിലോ​മീ​റ്റ​ർ  പരിധിയിലുള്ള  ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​  കു​ടി​വെ​ള്ളം ഇതിലൂടെ  ലഭിക്കും. 120 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള  പെപ്പ് ശൃംഖല  ഇതിനായി ഉപയോഗിക്കുന്നുണ്ട് .

രാജ്യത്തു  ആദ്യമായിട്ടാണ്   സമുദ്ര നിരപ്പിൽ നിന്നും വളരെ ഉയർന്ന പ്രദേശത്തു  ഇങ്ങനെ ഒരു  ജല ശുദ്ധീകരണ ശാല  നിര്‍മ്മിക്കപ്പെടുന്നത്.  കഴിഞ്ഞ ആഗസ്റ്റിൽ  നിർമാണ   പ്രവർത്തനങ്ങൾ  ആരംഭിച്ച  പദ്ധതിയുടെ പ്രവർത്തനം  രണ്ടായിരത്തി പതിനെട്ട്  അവസാനത്തോട് കൂടി   ആരംഭിക്കും.  

PREV
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി