വെള്ളക്ഷാമം; കുറ്റിപ്പുറം താലൂക്ക് ആശുപത്രി അടച്ചുപൂട്ടലിന്‍റെ വക്കില്‍

Published : Oct 13, 2018, 10:00 AM IST
വെള്ളക്ഷാമം;  കുറ്റിപ്പുറം താലൂക്ക് ആശുപത്രി അടച്ചുപൂട്ടലിന്‍റെ വക്കില്‍

Synopsis

രണ്ടാഴ്ച്ചയായി വെള്ളം കിട്ടാതായതോടെ മലപ്പുറം കുറ്റിപ്പുറം ഗവൺമെന്‍റ് താലൂക്ക് ആശുപത്രി അടച്ചുപൂട്ടലിന്‍റെ വക്കിലെത്തി. പഞ്ചായത്ത് കുടിവെള്ള പദ്ധതിയില്‍ പൈപ്പ് പൊട്ടി ശുദ്ധജലവിതരണം നിലച്ചതോടെയാണ് ആശുപത്രിയിലും വെള്ളം ഇല്ലാതായത്.  

 

മലപ്പുറം: രണ്ടാഴ്ച്ചയായി വെള്ളം കിട്ടാതായതോടെ മലപ്പുറം കുറ്റിപ്പുറം ഗവൺമെന്‍റ് താലൂക്ക് ആശുപത്രി അടച്ചുപൂട്ടലിന്‍റെ വക്കിലെത്തി. പഞ്ചായത്ത് കുടിവെള്ള പദ്ധതിയില്‍ പൈപ്പ് പൊട്ടി ശുദ്ധജലവിതരണം നിലച്ചതോടെയാണ് ആശുപത്രിയിലും വെള്ളം ഇല്ലാതായത്.

പുതിയതായി തുടങ്ങിയ ഡെന്‍റല്‍ ക്ലനിക്ക് അടച്ചുപൂട്ടി.ലാബിന്‍റെ പ്രവര്‍ത്തനവും പരിമിതപെടുത്തി.രോഗികളെ പ്രവേശിപ്പിക്കുന്നതും അടുത്തുതന്നെ അവസാനിപ്പിക്കേണ്ടവരും. കുറ്റിപ്പുറം ഗവണ്‍മെന്‍റ് താലൂക്ക് ആശുപത്രിയുടെ ഈ ശോച്യാവസ്ഥക്കെല്ലാം കാരണം വെള്ളമില്ലാതാണ്. ദിവസേനെ ചുരുങ്ങിയത് അയ്യായിരം ലിറ്റര്‍ വെള്ളമെങ്കിലും ആവശ്യമുണ്ട് ആശുപത്രിയിലേക്ക്.ആശുപത്രി വികസന ഫണ്ടില്‍ നിന്ന് രണ്ടായിരം രൂപ ചെലിവഴിച്ച് ടാങ്കര്‍ ലേറിയില്‍ വെള്ളം വാങ്ങിയാണ് ഇപ്പോള്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത്.

ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും മാത്രമല്ല, ശുദ്ധജല വിതരണം മുടങ്ങിയതോടെ പ‍ഞ്ചായത്തിലെ നാല് വാര്‍ഡുകളിലെ താമസക്കാരും കുടിവെള്ളമില്ലാത്ത അവസ്ഥയിലാണ്.കാലപ്പഴക്കമാണ് ഇടക്കിടെ പൈപ്പ് പൊട്ടാൻ കാരണമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ വിശദീകരണം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരോൾ സംഘത്തിനെതിരായ ആക്രമണം; വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും, ജില്ലയിൽ ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും
സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ഉമർ ഫൈസി മുക്കം;സമസ്തയെ ചുരുട്ടി മടക്കി കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും കരുതേണ്ടെന്ന് ലീ​ഗ് എംഎൽഎ