ഭൂമാഫിയ: ആരോപണങ്ങള്‍ തളളി സിപിഐ വയനാട് ജില്ലാ സെക്രട്ടറി

Web Desk |  
Published : Apr 02, 2018, 05:55 PM ISTUpdated : Jun 08, 2018, 05:42 PM IST
ഭൂമാഫിയ: ആരോപണങ്ങള്‍ തളളി സിപിഐ വയനാട് ജില്ലാ സെക്രട്ടറി

Synopsis

ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിജയന്‍ ചെറുതര

വയനാട്: വയനാട്ടിലെ ഭൂമാഫിയയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാര്‍ത്തയെ തുടര്‍ന്നുളള ആരോപണങ്ങള്‍ തളളി വയനാട് ജില്ലാ സെക്രട്ടറി.  ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുതര മാധ്യാമങ്ങളോട് പറഞ്ഞു.  

ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടി സ്വീകരിക്കും. തനിക്ക് ഭൂമി ഇടപാടുകളില്‍ പങ്കില്ല. താന്‍ ആരെയും സഹായിച്ചിട്ടില്ല. പാര്‍ട്ടിയെ കരിവാരിതെക്കാനുളള ഗൂഢാലോചനയാണ്  ഇത്. ആരോപണങ്ങള്‍ തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്നും വിജയന്‍ ചെറുതര പറഞ്ഞു. കൂടാതെ റിപ്പോര്‍ട്ടറെ ആദ്യമെ തിരിച്ചറിഞ്ഞിരുന്നു എന്നും വിജയന്‍ ചെറുതര കൂട്ടിച്ചേര്‍ത്തു. 

അതേസമയം, മിച്ചഭൂമി മറിച്ചു വില്‍ക്കുന്ന റാക്കറ്റിനെക്കുറിച്ച് ഏഷ്യനെറ്റ് ന്യൂസ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ വയനാട് ഡെപ്യൂട്ടി കളക്ടര്‍ ടി.സോമനാഥനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ക്ക് റവന്യൂമന്ത്രി നിര്‍ദേശം നല്‍കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മൊബൈൽ ഫോണിൻ്റെ തിരിച്ചടവ് മുടങ്ങി; യുവാവിന് മർദനം, മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; തീർത്ഥാടകർക്ക് നിയന്ത്രണം, മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും