ജയലളിതയുടെ ആശുപത്രി വാസം; പറഞ്ഞതെല്ലാം നുണയായിരുന്നു: തമിഴ്‌നാട് മന്ത്രി

Published : Sep 23, 2017, 05:27 PM ISTUpdated : Oct 05, 2018, 04:09 AM IST
ജയലളിതയുടെ ആശുപത്രി വാസം; പറഞ്ഞതെല്ലാം നുണയായിരുന്നു: തമിഴ്‌നാട് മന്ത്രി

Synopsis

ചെന്നൈ: അസുഖത്തെ തുടര്‍ന്ന് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പറഞ്ഞതെല്ലാം നുണയായിരുന്നെന്ന് തമിഴ്‌നാട് മന്ത്രിയുടെ തുറന്നു പറച്ചില്‍. തമിഴ്‌നാട് വനംവകുപ്പ് മന്ത്രി സി. ശ്രീനിവാസനാണ് അമ്മ ജയലളിത ആശുപത്രിയില്‍ കഴിയുമ്പോള്‍ അവരുടെ ആരോഗ്യനിലയെ കുറിച്ച് പറഞ്ഞതെല്ലാം കള്ളമായിരുന്നെന്നും മാപ്പ് തരണമെന്നും തുറന്നു പറഞ്ഞത്. മഥുരയില്‍ നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു മന്ത്രിയുടെ പരമര്‍ശം. 

ആശുപത്രിയില്‍ കഴിയുമ്പോള്‍ ഞങ്ങള്‍ അമ്മയെ കണ്ടതായി പലപ്പോഴും പറഞ്ഞിരുന്നു. എന്നാല്‍ സത്യത്തില്‍ ആശുപത്രിയില്‍ ആരും അമ്മയെ കണ്ടിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാ ഗവണ്‍മെന്റ് പ്രതിനിധികളും എഐഎഡിഎംകെ പാര്‍ട്ടി പ്രതിനിധികളും അന്ന് കള്ളം പറയുകയായിരുന്നു. ദേശീയ നേതാക്കളടക്കം അപ്പോളോ ആശുപത്രി ചീഫിന്റെ റൂമില്‍ ഇരിക്കുകയല്ലാതെ ആര്‍ക്കും അമ്മയെ കാണാന്‍ സാധിച്ചിട്ടില്ല. ഞങ്ങളും അവിടെ തന്നെയാണ് ഇരുന്നത്. പാര്‍ട്ടിയുടെ രഹസ്യങ്ങള്‍ പുറത്തറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഗവണ്‍മെന്റില്‍ നിന്നും ഹോസ്പിറ്റല്‍ അധികൃതരില്‍ നിന്നും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ജയലളിതയുടെ തോഴിയായിരുന്ന ശശികല ജയലളിതയെ കണ്ടതായാണ് കരുതുന്നത്. അവര്‍ക്ക് മാത്രമായിരുന്നു അതിന് അനുമതിയുണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പളനിസാമിയുടെ നിര്‍ദ്ദേശ പ്രകാരം ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മന്ത്രിയുടെ തുറന്നുപറച്ചില്‍. 

നേരത്തെ ശശികല മാത്രമാണ് ജയലളിതയ്‌ക്കൊപ്പം ഉണ്ടായിരുന്നതെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ അതിനെതിരെ ശശികലയുടെ മരുമകന്‍ ടി.ടി.വി ദിനകരന്‍ രംഗത്തെത്തിയിരുന്നു. ശശികലയ്്ക്ക് ആ സമയത്ത് രണ്ട് മനിനുട്ട് മാത്രമാണ് ജയലളിതയെ കാണാന്‍ സാധിച്ചതെന്നായിരുന്നു ദിനകരന്റെ വാദം. മന്ത്രിയുടെ പുതിയ തുറന്നുപറച്ചിലോടെ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും ഉയരുകയാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

പണിമുടക്കിനു ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് നാളത്തെ ശമ്പളം ഇല്ലെന്ന് ഉത്തരവ്
അഹമ്മദാബാദ് വിമാന അപകടം; ‌'പൈലറ്റ് ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫാക്കി', വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം