
മൊഹാലി: പഞ്ചാബിലെ മൊഹാലിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെയും അമ്മയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെ.ജെ. സിങ്ങിനെയും അമ്മ ഗുരുചരണ്‍ കൗറിനെയുമാണ് സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കെ.ജെ സിങ്ങിനെ കഴുത്തറുത്ത നിലയിലും അമ്മ ഗുര്‍ചരണ്‍ കൗറിനെ കഴുത്ത് ഞെരിച്ച നിലയിലും സ്വവസതിയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം കെലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊലപാതക കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സിങ്ങിന്റെ ഫോര്‍ഡ് ഐക്കണ്‍ കാര്‍ കാണാതായിട്ടുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസ്, ദി ട്രിബ്യൂണ്‍, ടൈംസ് ഓഫ് ഇന്ത്യ പത്രങ്ങളുടെ ചണ്ഡീഗഡിലെ മുന്‍ ന്യൂസ് എഡിറ്ററായിരുന്നു കെ ജെ സിംഗ്.
ഒരു മാസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ മധ്യമ പ്രവര്‍ത്തകനാണ് കെ.ജെ. സിങ്്. നേരത്തെ മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷ്, കന്നട മാധ്യമപ്രവര്‍ത്തകനായ ശാന്താനും ഭോവ്മിക് എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam