കണ്ണൂര്‍ കൊളവല്ലൂരില്‍ വീണ്ടും ആയുധശേഖരം കണ്ടെത്തി

Published : Jan 09, 2019, 08:02 PM IST
കണ്ണൂര്‍ കൊളവല്ലൂരില്‍ വീണ്ടും ആയുധശേഖരം കണ്ടെത്തി

Synopsis

കഴിഞ്ഞ ദിവസം കൊളവല്ലൂർ   ചേരിക്കലിൽ വച്ച് 20 നാടൻ ബോംബുകൾ കണ്ടെത്തിയിരുന്നു. 

കണ്ണൂര്‍: കണ്ണൂരിലെ കൊളവല്ലൂരിൽ വീണ്ടും ആയുധശേഖരം കണ്ടെത്തി. കഴിഞ്ഞ ദിവസം കൊളവല്ലൂർ  ചേരിക്കലിൽ വച്ച് 20 നാടൻ ബോംബുകൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വീണ്ടും  ആയുധശേഖരം കണ്ടെത്തിയത്. മൂന്ന് നാടൻ ബോബ് , ഒരു സ്റ്റീൽ ബോംബ് , രണ്ട് വാള് , 18 ചെറിയ ഇരുമ്പുവടികൾ എന്നിവയാണ് കണ്ടെത്തിയത്.

ഇന്നലെ  പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് 20 നാടൻ ബോംബുകൾ പിടികൂടിയത്. കല്ലു വെട്ടിയ കുഴിയിൽ ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ബോംബുകൾ. പൊലീസിന് നേരെ അക്രമണവും, വീടുകൾക്ക് നേരെ ബോംബേറും നടന്ന മേഖലയാണ് കൊളവല്ലൂർ. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി മണ്ഡലം അവലോകന യോഗത്തിൽ എം എൽ അശ്വിനിക്കെതിരെ രൂക്ഷ വിമർശനം; 'എസ്ഐആറിൽ ജില്ലാ നേതൃത്വം ജാഗ്രത പാലിച്ചില്ല'
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: എംഎ യൂസഫലിയുടെ വൻ പ്രഖ്യാപനം; മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ധനസഹായം