
തിരുവനന്തപുരം: കേരളത്തില്‍ രണ്ട് ദിവസത്തേക്കുകൂടി ശക്തമായ കാറ്റിനും കനത്ത മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മത്സ്യതൊഴിലാളികള്‍ക്കും മലയോര മേഖലയിലുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വേനല്‍മഴ അധികമായി കിട്ടിയതോടെ സംസ്ഥാനത്ത് വരള്‍ച്ചാസാധ്യത കുറയുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണ്ടെത്തല്‍.
മഴയും കാറ്റും ഇനിയും ശക്തപ്പെടും. ഇടിയോട് കൂടിയ മഴ സംസ്ഥാനത്തുടനീളം ലഭ്യമാകും. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില ജാഗ്ര പാലിക്കണമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. തിമിര്‍ത്ത് പെയ്യുന്ന വേനല്‍മഴയില്‍ നാശനഷ്‌ടങ്ങള്‍ വ്യാപകമെങ്കിലും ഗുണകരമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി കൊടും ചൂടും വരള്‍ച്ചയും ഉണ്ടാകുമെന്ന ആശങ്കകള്‍ക്ക് ഇടയിലാണ് 24 ശതമാനം അധികം മഴ കിട്ടിയിരിക്കുന്നത്. നിലവില്‍ തിരുവനന്തപുരത്തും ആലപ്പുഴയിലും മാത്രമാണ് മഴ കുറവുള്ളത്. മലയോര മേഖലകളിലും വടക്കന്‍ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam