കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര സര്‍ക്കാറിന്റെ ജാഗ്രതാ നിര്‍ദ്ദേശം

By Web DeskFirst Published May 7, 2018, 1:35 AM IST
Highlights

രാജസ്ഥാൻ ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ വീണ്ടും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

 ദില്ലി ,ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് ഉൾപ്പടെ 13 സംസ്ഥാനങ്ങളിൽ നാളെയും മറ്റന്നാളും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കേരളത്തിലും കർണ്ണാടകത്തിലും കനത്ത മഴയ്ക്കും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യത ഉണ്ടെന്നും മത്സ്യ ബന്ധന തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. 

രാജസ്ഥാൻ ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ വീണ്ടും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. ഹരിയാനയിലെ സ്കൂളുകൾക്ക് സംസ്ഥാന സർക്കാർ രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.അസ്സമിൽ കഴിഞ്ഞ നാല് ദിവസമായി ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് അസമിൽ നിരവധി വീടുകൾ തകർന്നു. മേഘാലയുമായി ബന്ധിപ്പിക്കുന്ന ഷിലോങ്ങ് സിലച്ചർ ദേശീയ പാതയും തകരാറിലായി.
 

click me!