നോട്ടുപ്രതിസന്ധിയില്‍ ജനം വലയുന്നതിനിടെ കോടികള്‍ പൊടിച്ച് തലസ്ഥാനത്ത് ഒരു വിവാഹവേദിയൊരുങ്ങുന്നു

Published : Dec 03, 2016, 01:54 AM ISTUpdated : Oct 05, 2018, 02:46 AM IST
നോട്ടുപ്രതിസന്ധിയില്‍ ജനം വലയുന്നതിനിടെ കോടികള്‍ പൊടിച്ച് തലസ്ഥാനത്ത് ഒരു വിവാഹവേദിയൊരുങ്ങുന്നു

Synopsis

വരനെയും അതിഥികളെയും വരവേള്‍ക്കുന്നത് മൈസൂര്‍ കൊട്ടാരത്തിലേക്കാണ്. വിവാഹവേദി അക്ഷര്‍ദാം ക്ഷേത്രത്തിന്റെ മാതൃകയിലും. വരവേക്കുന്ന കൊട്ടാരത്തില്‍ നിന്നും കല്യാണപ്പന്തലിലേക്ക് വധൂവരന്മാരെ ആനയിക്കുന്നത് സംഗീതത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെയായിരിക്കും.
ആറ് ഏക്കറില്‍ പരന്നു കിടക്കുന്ന വിവാദവേദിയില്‍ ഒരേ സമയം 15,000 പേര്‍‍ക്ക് വിവാഹാം കാണം. 6000 പേര്‍ക്ക്  ഇരിക്കാവുന്ന ഭക്ഷണശാലയാണ് തയ്യാറാക്കിയിരിക്കുന്നത്. വെണ്‍പാലവട്ടത്താണ് സിനിമാ സെറ്റിനെയും വെല്ലുന്ന രീതിയില്‍ വിവാദ വേദി ഒരുക്കിയിരിക്കുന്നത്. 120 ദിവസം കൊണ്ട് 40 പേര്‍‍ പണിയെടുത്താണ് വിവാഹ വേദി തയ്യാറായിരക്കിയത്. അക്ഷര്‍ദാം ക്ഷേത്ര മാതൃകയിലെ വിവാഹ വേദിക്ക് 64 അടി ഉയരുമുണ്ട്. രാജ്യത്തെ അറിയപ്പെടുന്ന ശില്‍പ്പികളുടെ മേല്‍നോട്ടത്തിലായിരുന്നു രൂപകല്‍പ്പനയും നിര്‍മ്മാണവും. 

കേന്ദ്രസര്‍ക്കാരിന്റെ നോട്ടു പിന്‍വലിക്കാന്‍ തീരുമാനം മനസിലെ മോഹം പൂ‍ര്‍ത്തിയാക്കുന്നതില്‍ തന്നെ വല്ലാതെ വലച്ചുവെന്ന് ബിജു രമേശ് തന്നെ പറയുന്നു. മകളുടെ വിവാഹത്തിന് താന്‍ നേരത്തെതന്നെ പണം കരുതിയിരുന്നു. പക്ഷേ ഇപ്പോള്‍ അത്  സര്‍ക്കാര്‍ അനുവദിച്ച രണ്ടര ലക്ഷം രൂപ പിന്‍വലിച്ചും പുറമേ ഓരോ അക്കൗണ്ടുകളില്‍ നിന്നും വരുന്ന പണമെടുത്തും തന്റെ ബിസിനസുകളിലെ ലാഭം ഉപയോഗിച്ചുമാണ് വിവാഹത്തിനാവശ്യമായ പണം സംഘടിപ്പിച്ചതെന്ന് ബിജു പറയുന്നു. ഒപ്പം തന്റെ സുഹൃത്തുക്കളുടെ ബിസിനസില്‍ നിന്ന് കിട്ടുന്ന പണം കടമായി വാങ്ങുന്നതായി കാണിച്ച് പകരം ചെക്ക് നല്‍കിയും പണം സംഘടിപ്പിച്ചെന്ന് ബിജു രമേശ് പറഞ്ഞു.

നൂറിലധികം വിഭവങ്ങളാണ് വിവാഹത്തിന് ഒരുക്കുന്നത്. അന്തര്‍ദേശീയ പരിപാടികളുടെ അണിയറക്കാരായ സാങ്കേതിക വിദഗ്ദരാണ് വെളിച്ചവും ശബദവും നിയന്ത്രിക്കുന്നത്. സംഗീത-നൃത്ത പരിപാടികളും ഒരുക്കി കേരള കണ്ട ഏറ്റവും വലിയ വിവാഹ ചടങ്ങാക്കാനാണ് ബിജു രമേശ് ഒരുങ്ങുന്നത്. തമിഴ്നാട്ടിലെ  മന്ത്രിമാ‍രടക്കം നിരവധി രാഷ്‌ട്രീയ നേതാക്കളും പ്രമുഖരും എ.ഐ.ഡി.എം.കെ. നേതാവു കൂടിയായ ബിജുരമേശിന്റെ ക്ഷണം സ്വീകരിച്ച് എത്തുന്നുണ്ട്. 

ബാര്‍‍കോഴ വിവാദം ഉയര്‍ത്തിയതോടെയാണ് വ്യവസായി ബിജു രമേശ് ശ്രദ്ധേയനാകുന്നത്. വിവാദം കൊടുമ്പിരികൊണ്ടിരിക്കെയായിരുന്നു മകളുടെ വിവാഹം ഉറപ്പിച്ചത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തത് കോണ്‍ഗ്രസിലും മുന്നണിയിലും വലിയ പൊട്ടിത്തെറിയാണ് ഉണ്ടാക്കിയത്. വിവാഹത്തിനും എല്ലാ നേതാക്കളെയും ബിജുരമേശ് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ആരൊക്കെ പങ്കെടുക്കുമെന്ന മറ്റൊരു ചര്‍ച്ചയും അരങ്ങുതകര്‍ക്കുന്നു.  ഞായാറാഴ്ച വൈകുന്നേരമാണ് വിവാഹം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാരഡി ഗാന വിവാദം; 'പാർട്ടി പാട്ടിന് എതിരല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടില്ല', പ്രതികരിച്ച് രാജു എബ്രഹാം
കോൾഡ് പ്ലേ കിസ് കാം വിവാദം: ‘6 മാസത്തിന് ശേഷവും ജോലിയില്ല, നിരന്തരമായി വധഭീഷണി’, തുറന്ന് പറച്ചിലുമായി ക്രിസ്റ്റീൻ കാബോട്ട്