
ന്യയോര്‍ക്ക്: അമേരിക്കയുടെ മുൻ പ്രസിഡൻ്റ് ബരാക് ഒബാമയും ഭാര്യ മിഷേലും ഇപ്പോഴും അമേരിക്കയിലെ സാധാരണക്കാരുമായി ബന്ധം നിലനിർത്തുന്നുവെന്നാണ് അമേരിക്കയില്‍ നിന്നുള്ള വാര്‍ത്തകള്‍. മുന്‍ പ്രസിഡന്റിനോടുള്ള സ്നേഹം കാരണം കുറച്ച് നാൾ മുമ്പ് ലിസ് വിറ്റ്ലോ എന്ന സ്ത്രീയാണ് തൻ്റെ മകളുടെ വിവാഹത്തിന് ഒബാമയെയും കുടുംബത്തെയും ക്ഷണിച്ചത്. തിരക്കുകൾക്കിടയിലും ഒബാമ അവർക്ക് മറുപടി കത്തയച്ചു. ലിസ് വിറ്റ്ലോയുടെ മകൾ ട്വിറ്ററിലൂടെ പങ്ക് വെച്ച ഈ കത്താണിപ്പോള്‍ വൈറലാവുന്നത്.
തിരക്ക് മൂലം വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും വധൂവരൻമാർക്ക് എല്ലാവിധ മംഗളാശംസങ്ങളും നേരുന്നുവെന്നാണ് മറുപടി കത്തിൽ പറയുന്നത്. കത്ത് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. നേരത്തെ പ്രസിഡൻ്റ് പദവിയിൽ ഇരുന്നപ്പോഴും ബിരുദം നേടിയവരെ അഭിനന്ദിച്ചും നവജാത ശിശുക്കൾക്ക് ആശംസകൾ അറിയിച്ചും ഒബാമ സന്ദേശം അയക്കാറുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam