
കണ്ണൂർ: വീണാ വിജയനെതിരായ കേസിനെ പാർട്ടിക്കെതിരായ ആക്രമണമായി ചിത്രീകരിച്ചതിനെച്ചൊല്ലി സിപിഎമ്മിൽ വിമർശനം. കണ്ണൂരിൽ ചേർന്ന സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലാണ് വീണാ വിജയന്റെ കേസിൽ പാർട്ടി സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്ത് പ്രതിനിധികൾ രംഗത്തെത്തിയത്. വീണയ്‌ക്കെതിരെ അന്വേഷണം വന്നപ്പോൾ പാർട്ടി എന്തിനാണ് പ്രസ്താവനയിറക്കിയതെന്നും കേസിൽ പ്രതിരോധം തീർക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്നുമാണ് വിമർശനം ഉയർന്നത്
മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ കേസിൽ അത് വ്യക്തിപരമായി നേരിടട്ടെയെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. വി.എസ്. അച്യുതാനന്ദന്റെ മകന്റെ കാര്യത്തിലും സമാനമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, വീണാ വിജയനെതിരായ കേസിൽ മാത്രം പാർട്ടി ഇടപെട്ട് പ്രതിരോധം തീർത്തത് എന്തിനാണെന്നും മറ്റ് നേതാക്കളുടെ കുടുംബാംഗങ്ങളുടെ കേസുകളിൽ സ്വീകരിച്ച നിലപാടിൽനിന്ന് വ്യത്യസ്തമായ സമീപനം വീണയുടെ കാര്യത്തിൽ സ്വീകരിച്ചത് എന്തുകൊണ്ടാണെന്നും യോഗത്തിൽ ചോദ്യമുയർന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam