മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം; കൊച്ചിയിലെ ചില കുടുംബങ്ങള്‍ സന്തോഷിക്കുന്നതിന് കാരണം

Published : Jul 06, 2017, 11:00 PM ISTUpdated : Oct 04, 2018, 06:06 PM IST
മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം; കൊച്ചിയിലെ ചില കുടുംബങ്ങള്‍ സന്തോഷിക്കുന്നതിന് കാരണം

Synopsis

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത് കൊച്ചി മട്ടാഞ്ചേരിയിലെ ജൂത കുടുംബങ്ങളെയാണ്. നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ഇസ്രയേൽ പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകിയ ചേപ്പേടുകൾ കൊണ്ടുപോയത് മട്ടാഞ്ചേരിയിലെ ജൂത കുടുംബങ്ങളുടെ ഉടമസ്ഥതയിലുളള പരദേശി പള്ളിയിൽ നിന്നാണ്.

ഇസ്രയേൽ സന്ദർശനത്തിന് പോകുമ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് സമ്മാനിക്കാൻ  ഇന്ത്യൻ ജൂത പാരമ്പര്യത്തിന്‍റെ സ്മരണയ്ക്കായി ഒരു വിശേഷ സമ്മാനം വേണമെന്നായിരുന്നു നരേന്ദ്രമോദി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.. പ്രധാനമന്ത്രിയുടെ ഓഫീസ് അതിനുള്ള അന്വേഷണം അവസാനിപ്പിച്ചത്, മട്ടാഞ്ചേരിയിലെ ജൂത പള്ളിയെന്ന് അറിയപ്പെടുന്ന  സിനഗോഗിലാണ്. സിനഗോഗിൽ സൂക്ഷിച്ച നൂറ്റാണ്ടുകളുടെ പഴക്കമുള്ള തോറയും ചെപ്പേടുകളുമായിരുന്നു ആ സമ്മാനം. അതിന്‍റെ ഉടമസ്ഥ മട്ടാഞ്ചേരിയിൽ അവശേഷിക്കുന്ന അഞ്ച് ജൂത വംശരിൽ ഒരാളായ ക്യൂനി അലേഗയാണ്. തോറയും ചെപ്പേടുകളും ആവശ്യപ്പെട്ട് പിഎംഒ ഏഫീസ് വിളിച്ചതോടെ സന്തോഷത്തോടെ അലേഗ അത് കൈമാറുകയായിരുന്നു.


ജൂതൻമാരുടെ വിശുദ്ധ ഗ്രന്ഥമാണ് തോറ. ബൈബിളിന് സമാനമായി ഈ ഗ്രന്ഥം പ്രത്യേക പേടകത്തിലാണ് സൂക്ഷിക്കുക. സിനഗോഗിൽ   നൂറ്റാണ്ടിന്‍റെ പഴക്കമുള്ള അഞ്ച് തോറയായിരുന്നു ഉണ്ടായിരുന്നത്. അതിൽ സ്വർണ്ണപേടകത്തിൽ സൂക്ഷിച്ച തോറയാണ് സമ്മാനമായി നൽകാൻ കൈമാറിയത്. കൂടെ ജൂതൻമാർക്ക് ചേരമാൻ പെരുമാൾ നൽകിയ അധികാര പത്രത്തിന്‍റെ പകർപ്പുകളും നൽകി. ചെമ്പ് പേടകത്തിൽ തയ്യാറാക്കിയ  അധികാര പത്രമാണ്  ചെപ്പെടുകൾ .വ‌ർഷങ്ങളായി ഈ തോറയും ചെപ്പേടുകളിലും ചിലത്  ഇസ്രയേലിലേക്ക് അയക്കണമെന്ന് ക്യൂനി നി അലേഗോ ആഗ്രഹിച്ചിരുന്നു. എന്നാൽ നിയമ തടസ്സം കാരണം അതിന് സാധിച്ചില്ല. ഇപ്പോൾ പ്രധാനമന്ത്രി അത് കൊണ്ടുപോയതോടെ വലിയ സന്തോഷത്തിലാണ് ജൂത കുടുംബങ്ങൾ

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തേ ഒരുങ്ങാന്‍ കോണ്‍ഗ്രസ്, മുതിർന്ന കോൺഗ്രസ് നേതാക്കൾ ജില്ലകളിലേക്ക്,സ്ഥിതി വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കും
യോ​ഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ ഉദ്യോ​ഗസ്ഥർ ത‍ടഞ്ഞതോടെ അപകടം ഒഴിവായി, ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ