ജെഇഇ മെയിൻ പ്രൊവിഷണൽ ഉത്തരസൂചികയിൽ പിഴവെന്ന് വ്യാപക പരാതി; പരിശോധിക്കുന്നുവെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി

Published : Apr 12, 2026, 12:50 PM IST
natiional testing agency

Synopsis

അപാകതകൾ പരിശോധിക്കുന്നതിനാൽ, സംശയാസ്പദമായ ചോദ്യങ്ങൾ ചലഞ്ച് ചെയ്യുന്നതിന് വിദ്യാർത്ഥികൾ ഇപ്പോൾ ഫീസ് അടയ്‌ക്കേണ്ടതില്ലെന്ന് എൻടിഎ നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം പരിഷ്കരിച്ച ഉത്തരസൂചിക ഉടൻ പുറത്തിറക്കുമെന്നാണ് വിവരം.  

ദില്ലി: ജെഇഇ മെയിൻ ഉത്തരസൂചിക തെറ്റെന്ന പരാതിയുമായി വിദ്യാർത്ഥികളും അധ്യാപകരും. കഴിഞ്ഞ ഞായറാഴ്ച നടന്ന കെമിസ്ട്രി സെക്ഷൻ 2 വിൻ്റെ ഉത്തര സൂചികയിലാണ് പിഴവുകൾ കണ്ടത്തിയത്. ഇന്നലെയാണ് ഉത്തര സൂചിക പ്രസിദ്ധീകരിച്ചത്. പിന്നാലെ ഉത്തരസൂചികയിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങൾ വഴി വ്യാപക വിമർശനം ഉയർന്നിരുന്നു. ഉത്തരസൂചികയിൽ 18-ഓളം ഉത്തരങ്ങൾ തെറ്റാണെന്നാണ് വിദ്യാർത്ഥികളും വിദഗ്ദ്ധരും ആരോപിക്കുന്നത്. തുടർന്ന് ഉത്തര സൂചികയിൽ പിഴവുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുവെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി എക്സ് വഴി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. ഒപ്പം വിദ്യാർത്ഥികൾക്കുണ്ടായ അസൗകര്യത്തിൽ എൻടിഎ ഖേദവും രേഖപ്പെടുത്തിയിട്ടുണ്ട്. അപാകതകൾ പരിശോധിക്കുന്നതിനാൽ, സംശയാസ്പദമായ ചോദ്യങ്ങൾ ചലഞ്ച് ചെയ്യുന്നതിന് വിദ്യാർത്ഥികൾ ഇപ്പോൾ ഫീസ് അടയ്‌ക്കേണ്ടതില്ലെന്ന് എൻടിഎ നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം പരിഷ്കരിച്ച ഉത്തരസൂചിക ഉടൻ പുറത്തിറക്കുമെന്നാണ് വിവരം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സഹിക്കാനാകില്ല, നിതിൻ്റെ അമ്മയെ കാണാൻ സിദ്ധാർഥന്‍റെ അമ്മ എത്തി, മകനെ നഷ്ടപ്പെട്ടവർ ഒരേ വീട്ടിൽ; എങ്ങും കണ്ണീർ, വേദന, ഒപ്പം നീതി എവിടെയെന്ന ചോദ്യവും
കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥത്തിൽ ഉള്ളത്, ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്