ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

Published : Jan 18, 2018, 05:51 PM ISTUpdated : Oct 05, 2018, 01:11 AM IST
ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

Synopsis

ഹുളിമാവ് :ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ബംഗലൂരുവിനടുത്ത് ഹുളിമാവ് എന്ന പ്രദേശത്താണ് ഓട്ടോറിക്ഷ ഡ്രൈവറായ മഹേഷ് ധര്‍മ്മരാജിന്‍റെ ഭാര്യ ദിപാലി കാമുകന്‍ രാജകുമാര്‍ നായ്ക്കിന്‍റെ സഹായത്താല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്.ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മഹേഷ് ഭാര്യയേയും കാമുകനേയും മുറിക്കുള്ളില്‍ മോശം സാഹചര്യത്തില്‍ കാണുവാനിടയായി. 

ഈ കാര്യം പുറത്തറിയാതിരിക്കാനാണ് ഇരുവരും ചേര്‍ന്ന് മഹേഷിനെ കൊലപ്പെടുത്തിയത്. പിറ്റേന്ന് രാവിലെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് ദിപാലി തന്റെ ഭര്‍ത്താവ് വീട്ടില്‍ മരിച്ചു കിടക്കുന്നതായി അറിയിച്ചു.കഴുത്തിന് വെട്ടേറ്റ നിലയില്‍ രാത്രിയില്‍ വീട്ടിലെത്തിയ മഹേഷ് വീട്ടിലിരുന്ന് മദ്യപിക്കുകയും 10.30 ഓട് കൂടി ബോധ രഹിതനാവുകയും ചെയ്‌തെന്നായിരുന്നു യുവതിയുടെ മൊഴി. 

എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വസം മുട്ടിയാണ് യുവാവ് മരിച്ചതെന്ന് കണ്ടെത്തിയതോടെ പൊലിസ് ദിപാലിയെ വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്നാണ് മരണവിവരം പുറത്ത് എത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമേരിക്ക-ഇറാൻ ശത്രുതയുടെ 47 വർഷങ്ങൾ, സംഘർഷഭരിതമായ ചരിത്രവഴി
ആയത്തുള്ള അലി ഖമനേയി എവിടെ? ആദ്യ ആക്രമണം ഇറാൻ പരമോന്നത നേതാവിന്‍റെ ഓഫീസിനടുത്ത്; ഖമനേയി സുരക്ഷിത താവളത്തിൽ ?