യുഡിഎഫ് യോഗങ്ങൾ കൃത്യമായി ചേരാത്തതിലും ബോർഡ് കോർപറേഷൻ വിഭജനം വൈകുന്നതിലും കോൺഗ്രസിനെതിരെ പരസ്യ വിമർശനവുമായി ആർഎസ്പിയും ലീഗും രംഗത്ത്. കൂടിയാലോചനകളില്ലാതെ ക്യാബിനറ്റ് പദവികൾ നൽകുന്നതിലുള്ള അതൃപ്തിയും പാർട്ടികൾ വ്യക്തമാക്കി.

തിരുവനന്തപുരം: യുഡിഎഫ് യോഗം കൃത്യമായി ചേരാത്തതിലും ബോര്‍ഡ് കോര്‍പറേഷൻ വിഭജനം വൈകുന്നതിലും തുറന്നടിച്ച് ആര്‍എസ്പി. നയപരവും വിയോജിപ്പുള്ളതമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് മുന്നണിയിലാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പാര്‍ട്ടി പ്രതികരിച്ചു. കൂട്ടായ്മ പ്രതീക്ഷിച്ചാണ് യുഡിഎഫിനെ ജനം അധികാരത്തിലേറ്റിയത് വിസ്മരിക്കുന്നതെന്നാണ് ലീഗ് നേതാവ് പിഎംഎ സലാം പറഞ്ഞു. വലിയ പ്രശ്നങ്ങളുണ്ടെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസിലെ എതിര്‍ ചേരിയുടേതെന്നാണ് വിഡി പക്ഷത്തിന്‍റെ ആരോപണം.

യുഡിഎഫ് നിരന്തരം ചേരുന്ന ജനാധിപത്യ ശൈലി വേണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് ആര്‍എസ്പി ആവശ്യപ്പെടുന്നത്. മുന്നണി ചേരാത്തതിന്‍റെ രാഷ്ട്രീയ ഉത്തരവാദിത്തം കോണ്‍ഗ്രസിന് പുറമേയ്ക്ക് പ്രതികരണം. എന്നാൽ അകത്തെ ചര്‍ച്ചകളിൽ മുഖ്യമന്ത്രിയുടെ ശൈലിയിൽ അതൃപ്തി. കൂടിയാലോചനകളില്ലാതെ ക്യാബിനറ്റ് പദവികള്‍ നൽകുന്നതിലും വിയോജിപ്പ് രേഖപ്പെടുത്തി. ക്യാബിനറ്റ് പദവി വ്യാപകമായ നൽകാനാണ് തീരുമാനമെങ്കിൽ എഎ അസീന് ക്യാബിനറ്റ് റാങ്കോടെ പദവിൽ നൽകണമെന്ന് രേഖാമൂലം ആവശ്യപ്പെടും. ബോര്‍ഡ് കോര്‍പറേഷൻ വീതം വയ്പ് ഈ മാസം അവസാനത്തോടെ തീര്‍ക്കണമെന്നും ആവശ്യപ്പെട്ടു. യുഡിഎഫിന്‍റെ ടീം സ്വഭാവം നഷ്ടപ്പെടാതിരിക്കാനാണ് നിര്‍ദ്ദശങ്ങളെന്നു കൂടി വ്യക്തമാക്കുന്ന ആര്‍എസ്പി. കോണ്‍ഗ്രസിലെ പോരിനിടെയാണ് ലീഗിന്‍റെ ഓര്‍മപ്പെടുത്തൽ.

കൂടിയാലോചന പ്രശ്നം കെസി പക്ഷവും എ ഗ്രൂപ്പും ഉയര്‍ത്തുമ്പോഴും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന നിലപാടിലാണ് വിഡി പക്ഷം. എതിര്‍ ചേരിക്കെതിരെ എഐസിസിക്ക് പരാതി കൊടുക്കില്ല. എന്നാൽ ചോദിച്ചാൽ എല്ലാം പറയാമെന്നാണ് ധാരണ. വിഡി പക്ഷം പരാതിപ്പെട്ടാൽ ആദ്യം മുതലുള്ള നിയമനങ്ങള്‍ ഏത് ഫോറത്തിൽ ആരോട് ചര്‍ച്ച ചെയ്തെന്ന കെസി പക്ഷം ചോദിക്കും. കൂടിയാലോചന ആവശ്യപ്പെടുമ്പോൾ മുഖ്യമന്ത്രിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമെന്ന് വ്യാഖ്യാനിക്കേണ്ടെന്നാണ് മുന്നറിയിപ്പ്. ഏതിനും ഉത്തരവാദി കെസി വേണുഗോപാലെന്ന വിഡി പക്ഷം വരുത്തിതീര്‍ക്കുന്നതിലും അതൃപ്തി. നീക്കം മുഖ്യമന്ത്രിക്ക് എതിരെയല്ലെന്ന് എ ഗ്രൂപ്പും വിശദീകരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷനോട് പരാതിപ്പെട്ടത് തങ്ങളെ അവഗണിക്കുന്നതിനെക്കുറിച്ചാണ്. പ്രശ്നങ്ങള്‍ മുഖ്യന്ത്രിയെയും അറിയിച്ചിരുന്നുവെന്നും വിശദീകരിക്കുന്നു.

YouTube video player