
പനജി: മദ്യപിച്ച് വന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തില്‍ നിര്‍ണായക തെളിവ്. സൗത്ത് ഗോവ സ്വദേശി ബാസുരാജിന്റെ കൊലപാതകത്തില്‍ ഭാര്യയെയും ഭര്‍ത്താവിന്റെ സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പൊലീസ് കേസിലെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.
മദ്യപിച്ച് വന്ന് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നുവെന്നായിരുന്നു കല്‍പന പൊലീസിന് തുടക്കത്തില്‍ നല്‍കിയ മൊഴി. എന്നാല്‍ കൊലപാതകം ആകസ്മികമായി സംഭവിച്ചതല്ലെന്നും ഭര്‍ത്താവിന്റെ സുഹൃത്തുക്കളുമായി ബന്ധം പുലര്‍ത്തിയിരുന്ന കല്‍പന ആസൂത്രണം ചെയ്ത് ചെയ്തതതാണെന്നുമാണ് പൊലീസ് കണ്ടെത്തല്‍. സംഭവങ്ങള്‍ക്ക് നേരിട്ട കണ്ട ആളുടെ മൊഴിയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
ഭര്‍ത്താവിന്റെ സുഹൃത്തുക്കളായി നാലുപേരുമായി കല്‍പ്പന രഹസ്യബന്ധം പുലര്‍ത്തിയിരുന്നു. വിവരം ബാസുരാജിന്റെ ശ്രദ്ധയില്‍പെട്ടതോടെ കല്‍പനയും മറ്റ് നാലുപേരും ചേര്‍ന്ന് ഇയാളെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു. കല്‍പന ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കിയ ഭര്‍ത്താവിന്റെ കൂട്ടുകാര്‍ മൃതദേഹം മറവ് ചെയ്യാന്‍ സഹായം നല്‍കുകയായിരുന്നെന്നാണ് പൊലീസ് വിശദമാക്കുന്നത്
നേരത്തെ മദ്യപിച്ച് വന്ന ഭര്‍ത്താവുമായി വഴക്കുണ്ടായതിന് ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കല്‍പന നല്‍കിയ മൊഴി. സൗത്ത് ഗോവയിലെ കര്‍ച്ചോരെം ജില്ലയിലാണ് സംഭവം. പനജിയില്‍ നിന്ന് 8കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന ഗ്രാമം. ഗോവ കര്‍ണാടക അതിര്‍ത്തി വനത്തില്‍ ഉപേക്ഷിച്ച മൃതദേഹത്തിന്റ ഭാഗങ്ങള്‍ക്കായുള്ള തിരച്ചിലിലാണ് പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam