
ലക്നോ: മൊബൈൽ ഫോണിൽ സംസാരിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഭർത്താവിനെ ഭാര്യ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. ഉത്തർപ്രദേശിലെ ബാലരാംപുർ ജില്ലയിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവാവ് ഒരാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങി.
നാൻകെ (35) എന്ന യുവാവാണ് മരിച്ചത്. ഭാര്യ പൂജ മൊബൈൽ ഫോണിൽ സംസാരിച്ചതുമായി സബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മൊബൈൽ ഫോണിൽ സംസാരിക്കാൻ അനുവദിക്കില്ലെന്ന് നാൻകെ പറഞ്ഞതിൽ പൂജ കടുത്ത അമർഷത്തിലായിരുന്നു.
ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന നാൻകെയുടെ ശരീരത്തിൽ മണ്ണെണ്ണ തളിച്ച ശേഷം തീകൊളുത്തുകയായിരുന്നു. നാൻകെയുടെ നിലവിളികേട്ടെത്തിയ ബന്ധുക്കൾ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങി. സംഭവത്തിൽ പൂജയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam