
ഇടുക്കി: പൂപ്പാറ മൂലത്തറയിൽ കാട്ടനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. എസ്റ്റേറ്റ് തൊഴിലാളിയായ വേലുവാണ് (55) മരിച്ചത് . ഇന്ന് പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം.
ഇതിന് മുന്‍പും പലവട്ടം കാട്ടാന ഇവിടെ ആളുകളെ കൊന്നിരുന്നു. കാട്ടാനശല്ല്യം തടയാൻ ഇവിടെ ഇരുമ്പ് വേലി കെട്ടട്ടണമെന്ന് നാട്ടുകാർ പണ്ടേ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതിൽ നടപടിയൊന്നുമുണ്ടായിരുന്നില്ല.
വേലന്റെ മരണത്തോടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ. മരിച്ച വേലന്റെ മൃതദേഹവുമായി റോഡ് ഉപരോധിക്കുകയാണ് നാട്ടുകാരിപ്പോൾ.
മരണവിവരം അറിഞ്ഞിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ വൈകിയാണ് എത്തിയതെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ജില്ലാ കളക്ടർ നേരിട്ടെത്തിയാൽ മാത്രമേ ഉപരോധം പിൻവലിക്കൂ എന്നാണ് നാട്ടുകാരുടെ നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam