പാലക്കാട് ജനവാസ മേഖലയില്‍ കാട്ടാനകളിറങ്ങി (വീഡിയോ)

Published : Feb 20, 2018, 02:36 PM ISTUpdated : Oct 05, 2018, 12:18 AM IST
പാലക്കാട് ജനവാസ മേഖലയില്‍ കാട്ടാനകളിറങ്ങി (വീഡിയോ)

Synopsis

പാലക്കാട്: കാട്ടാന ഭീതിയില്‍ വീണ്ടും പാലക്കാട്. പാലക്കാട് ജനവാസ മേഖലയില്‍ കാട്ടാനകളിറങ്ങി. പാലക്കാട് കോട്ടായി മാത്തൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തിയായ മന്ദംപുള്ളിയെന്ന സ്ഥലത്താണ് കാട്ടാനകള്‍ ആദ്യമിറങ്ങിയത്. ഒരു കുട്ടിയാനയും ഒരു വലിയ ആനയുമാണ് ഇറങ്ങിയത്. 

ആനകളെ തിരിച്ച് കാട്ടില്‍കയറ്റിവിടാനായി പടക്കം പെട്ടിച്ചും മറ്റും ശബ്ദമുണ്ടാക്കിയെങ്കിലും ആനകള്‍ കാട്ടിലേക്ക് കേറാന്‍ കൂട്ടാക്കിയിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും ആനയെ തിരിച്ചയക്കാനുള്ള പരിശ്രമത്തിലാണ്. 

ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപത്തുള്ള ആനകളെ തിരിയെ കാട്ടിലെത്തിക്കണമെങ്കില്‍ ഏതാണ്ട് പതിനഞ്ച് കിലോമീറ്ററോളം ദൂരത്തുള്ള മൂണ്ടൂര്‍ കാട്ടിലേക്ക് കയറ്റിവിടണം. സ്ഥലത്തെ ജനങ്ങള്‍ ഭീതിയിലാണ്. മുമ്പും ജില്ലയില്‍ ഇത്തരത്തില്‍ കാട്ടാനകള്‍ ഇറങ്ങിയിട്ടുണ്ട്.
 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിബി ജി റാം ജി ബില്‍ പാസാക്കി ലോക്സഭ, ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം, ബില്ല് വലിച്ചുകീറി എറിഞ്ഞു
രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സം​ഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കൊടതി