
എസ്ബിഐ ലയനം ആശങ്കകൾ ദൂരീകരിച്ചു കൊണ്ടായിരിക്കുമെന്ന് എസ്ബിറ്റിയുടെ പുതിയ മാനേജിംഗ് ഡയറക്ടർ സിആർ ശശികുമാർ പറഞ്ഞു. ലയനം ജീവനക്കാർക്കും നിക്ഷേപകർക്കും ഒരു പോലെ ഗുണകരമാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എസ്ബിഐ ലയനം സംബന്ധിച്ച് ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് എസ്ബിടിയുടെ പുതുതായി ചുമതലയേറ്റ മാനേജിംഗ് ഡയറക്ടർ ശശികുമാർ പറഞ്ഞു. ചർച്ചകൾ പ്രാഥമികഘട്ടത്താലാണിപ്പോൾ. എല്ലാ തലത്തിലുമുള്ള ആശങ്കകൾ പരിഹരിക്കപ്പെടും. ലയനം ഏറെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ചില്ലറവായ്പാ മേഖലയിൽ ശ്രദ്ധയൂന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam