കുഞ്ഞു നിയയ്ക്ക് സഹായവാഗ്ദാനവുമായി ആരോഗ്യമന്ത്രി; കെ കെ ശൈലജ നിയയെ കാണാനെത്തും

Published : Feb 08, 2019, 12:10 PM ISTUpdated : Feb 08, 2019, 04:42 PM IST
കുഞ്ഞു നിയയ്ക്ക് സഹായവാഗ്ദാനവുമായി ആരോഗ്യമന്ത്രി; കെ കെ ശൈലജ നിയയെ കാണാനെത്തും

Synopsis

ഇന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിയയുടെ വീട് സന്ദർശിക്കും. അതിന് ശേഷമാകും ആവശ്യമായ നടപടികൾ സ്വീകരിക്കുക.

കണ്ണൂർ: ശ്രവണ സഹായ ഉപകരണം നഷ്ടപ്പെട്ട് കേൾക്കാനാവാതെ ബുദ്ധിമുട്ടുന്ന കണ്ണൂർ പെരളശ്ശേരിയിലെ രണ്ടു വയസ്സുകാരി നിയയ്ക്ക് സഹായ വാഗ്ദാനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യ മന്ത്രി ഇന്ന് നിയയുടെ വീട് സന്ദർശിക്കും. ഇതിന് ശേഷമാകും നടപടികൾ സ്വീകരിക്കുക. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഇന്നലെ നിയയുടെ കുടുംബവുമായി സംസാരിച്ചിരുന്നു.

പെരളശ്ശേരിയിലെ നിയമോളുടെ ശ്രവണസഹായി നഷ്ടപ്പെട്ട വാർത്ത ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നാല് മാസം മുൻപ് ഘടിപ്പിച്ച ശ്രവണ സഹായ ഉപകരണം ആശുപത്രിയിലേക്കുള്ള ട്രെയിൻ യാത്രക്കിടെ നഷ്ടപ്പെടുകയായിരുന്നു.  ഇതോടെ അക്ഷരങ്ങൾ പഠിച്ചു തുടങ്ങിയിരുന്ന നിയമോൾ ഒന്നും കേൾക്കാനാകാതെ ബുദ്ധിമുട്ടുകയാണ്.  നാല് ലക്ഷത്തിലധികം വില വരുന്നതിനാൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് കുടുംബം.

നിയമോളെക്കുറിച്ചുള്ള വാർത്ത ചുവടെ:

Read More: കുഞ്ഞ് നിയമോൾക്ക് കേൾക്കുന്നില്ല, ഒരു ശ്രവണസഹായി തരുമോ?

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം