
അതിര്‍ത്തിയിലെ സൈന്യത്തിന്‍റെ സുരക്ഷ ബജ്‌വ വിലയിരുത്തി. അതിര്‍ത്തിയിലെ 10 ട്രൂപ്പുകളാണ് മേധാവി സന്ദര്‍ശിച്ചത്. ഇന്ത്യ നടത്തുന്ന ഏതു തരത്തിലുള്ള കടന്നു കയറ്റത്തിനും ശക്തമായ തിരിച്ചടി നല്‍കുന്നതിന് സൈന്യത്തോട് ബജ്‌വ നിര്‍ദ്ദേശം നല്‍കി.
കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന പീഡനങ്ങള്‍ ലോകത്തിന്‍റെ മുന്നില്‍ തുറന്ന് കാണിക്കുമെന്നും പാക്ക് മേധാവി വ്യക്തമാക്കിയതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞമാസം അവസാനം വിരമിച്ച സൈനീക മേധാവി റഹീല്‍ ഷെരീഫിന് പകരമായി കഴിഞ്ഞദിവസമാണ് 57കാരനായ ഖമര്‍ ജാവദ് ബജ്‌വ ചുമതല ഏല്‍ക്കുന്നത്.
നേരത്തേയും പാക്ക് അധിനിവേശ കശ്മീരിലും പാകിസ്താന്റെ വടക്കന്‍ അതിര്‍ത്തി പ്രവശ്യകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാക്ക് സൈന്യത്തിലേ ഏറ്റവും വലിയ വിഭാഗമായ 10-മത്തെ സൈനിക ക്യാമ്പിന്‍റെ ചുമതലയും ഏറെ നാളുകളായി വഹിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam