കെഎസ്ആര്‍ടിസി പെന്‍ഷന്‍ മാര്‍ച്ച് ആദ്യ വാരം കൊടുത്ത് തീര്‍ക്കുമെന്ന് മന്ത്രി

By Web DeskFirst Published Feb 8, 2018, 11:34 AM IST
Highlights

തിരുവനന്തപുരം: മാര്‍ച്ച് ആദ്യവാരം കെഎസ്ആർടിസി ജീവനക്കാരുടെ മുഴുവന്‍ പെൻഷനും കൊടുത്തു തീര്‍ക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പെന്‍ഷന്‍കാരുടെയും വായ്പ നല്‍കേണ്ട ബാങ്കുകളുടെയും കണക്കെടുപ്പ് പുരോഗമിക്കുകയാണ്. കെഎസ്ആർടിസിക്ക് എത്ര കാലം വേണമെങ്കിലും വായ്പ നൽകാൻ തയ്യാറെന്നും കടകംപളളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ അഞ്ചുമാസത്തെ പെന്‍ഷന്‍ കുടിശികയായ 254 കോടിരൂപ സഹകരണബാങ്കുകള്‍ വഴി വായ്പ നല്‍കാനുളള നടപടികള്‍  വേഗത്തില്‍ പുരോഗമിക്കുകയാണ്. പെൻഷന്‍കാരുടെയും വായ്പ നല്‍കേണ്ട സഹകരണ ബാങ്കുകളുടെയും വിവരശേഖരണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാകും. സര്‍ക്കാരും കെഎസ്ആര്‍ടിസിയുമായുളള ധാരണാപത്രം ഉടന്‍ ഒപ്പുവയ്ക്കും.

കെഎസ്ആര്‍ടിസിക്ക് വായ്പ നല്‍കുന്നത് ബാധ്യതയായി സഹകരണ വകുപ്പ് കാണുന്നില്ല. പലിശ കൃത്യമായി നൽകുന്ന കെഎസ്ആർടിസി സഹകരണ ബാങ്കുകളെ സംബന്ധിച്ച് നല്ല ക്ലൈന്റാണ്. കെഎസ്ആര്ടിസി പെന്‍ഷന്‍കാരുടെ ദുരിതം സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് പരമ്പര സര്ക്കാരിന്‍റെ ശ്രദ്ധയിലുണ്ടെന്നും ഈ പ്രശ്നത്തിന് പരിഹാരം കാണുകയെന്നത് സര്‍ക്കാരിന്‍റെ പ്രധാന ചുമതലയാണെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.

click me!