
മുംബൈ: ശബരിമലയിൽ ഭക്തർക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാരും പൊലീസും പരാജയപ്പെട്ടെന്ന് തൃപ്തി ദേശായി. സ്ത്രീകൾ ഭയന്നിട്ടാണ് ശബരിമയിൽ എത്താൻ മടിക്കുന്നത്. യുവതികൾ ആവശ്യപ്പെടാതെ തന്നെ സുരക്ഷ ഒരുക്കേണ്ടതുണ്ട്. മണ്ഡലകാലത്ത് ശബരിമലയിൽ എത്തുമെന്നും തൃപ്തി ദേശായി പറഞ്ഞു.
ഇന്ന് രാവിലെ ദർശനത്തിനെത്തിയ രണ്ട് സ്ത്രീകൾക്കെതിരെ 50 വയസ്സിൽ താഴെ പ്രായമുണ്ടെന്ന സംശയത്തിൽ നടപ്പന്തലിൽ തീർത്ഥാടകരില്‍ നിന്നും പ്രതിഷേധം നേരിട്ടിരുന്നു. വൻപ്രതിഷേധത്തിനിടെ രക്തസമ്മർദ്ദം ഉയർന്ന തൃശൂർ സ്വദേശി ലളിതയ്ക്ക് സന്നിധാനത്തെ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി.
പതിനെട്ടാംപടിയിലും കുത്തിയിരുന്ന് തീര്‍ത്ഥാടകര്‍ പ്രതിഷേധിച്ചു. 52 വയസ്സുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് ഈ പ്രതിഷേധം അവസാനിച്ചത്. തുടർന്ന് തൃശൂര്‍ സ്വദേശിനി ദർശനം നടത്തിയ ശേഷം മടങ്ങുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam