പുതിയ ഫേസ്ബുക്ക് പേജ് വഴി വൈന്‍ വില്‍പന; ജിഎന്‍പിസി മോഡറേറ്റര്‍ അറസ്റ്റില്‍

By Web TeamFirst Published Nov 27, 2018, 8:58 PM IST
Highlights

ജിഎൻപിസി മാതൃകയിൽ  ഫേസ്ബുക്കിലൂടെ വൈൻ വിൽപന നടത്തിയ ആൾ തിരുവനന്തപുരത്ത് എക്സൈസ് പിടിയിലായി. പാളയം ലെനിൻ നഗർ സ്വദേശി മൈക്കൽ വിൽഫ്രഡിനെയാണ് പിടികൂടിയത്. 

തിരുവനന്തപുരം: ജിഎൻപിസി മാതൃകയിൽ  ഫേസ്ബുക്കിലൂടെ വൈൻ വിൽപന നടത്തിയ ആൾ തിരുവനന്തപുരത്ത് എക്സൈസ് പിടിയിലായി. പാളയം ലെനിൻ നഗർ സ്വദേശി മൈക്കൽ വിൽഫ്രഡിനെയാണ് പിടികൂടിയത്. നേരത്തെ പൊലീസ് നടപടിയെടുത്ത ജിഎന്‍പിസി എന്ന ഗ്രൂപ്പിന്‍റെ മോഡറേറ്റര്‍മാരില്‍ ഒരാളാണ് മൈക്കല്‍.

വീട്ടിൽ നിന്ന്  106 കുപ്പി വൈനും പിടിച്ചെടുത്തു. മകൾ ലിൻഡ വിൽഫ്രഡാണ് അനന്തപുരി രുചി എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ വൈൻ വിൽപനയ്ക്കായി പരസ്യം നൽകിയിരുന്നത്. റെയ്ഡ് നടക്കുമ്പോൾ വീട്ടിലില്ലാതിരുന്നതിനാൽ ലിൻഡയെ അറസ്റ്റ് ചെയ്യാനായില്ല. 

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ്ബുക്ക് പേജിനെതിരെ നേരത്തെ പൊലീസ് നടപടിയെടുത്തിരുന്നു. മദ്യപാനം പ്രോത്സാഹിപ്പാക്കാനായി കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ചു, മദ്യാപാന സദസ്സുകളിൽ കുട്ടികളെ ഉപയോഗിച്ചു. മാത്രമല്ല സാമുദായിക സ്പർദ്ദ വളർത്തുന്ന പോസ്റ്റുകളും ചിത്രങ്ങളും ജിഎൻപിഎസ് ഫേസ്ബുക്ക് പേജിലുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കേസെടുത്തതിന് പിന്നാലെ പേജിന്റെ അഡ്മിന്‍ അജിത് ഒളിവില്‍ പോവുകയായിരുന്നു.  തുടര്‍ന്ന്  ജിഎൻപിസി എന്ന ഫേസ്ബുക്ക് പേജിന്റെ പ്രധാന അഡ്മിൻ അജിത് എക്സൈസിന് മുന്നിൽ കീഴടങ്ങിയിരുന്നു. 

ഫെയ്സ് ബുക്ക് ഗ്രൂപ്പിൻറെ മറവിൽ അഡ്മിൻ അജിത് കുമാർ നടത്തിയ ഡിജെ പാർട്ടിയിൽ 90 പേർ പങ്കെടുത്തതായി എക്സൈസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. പാർ‍ട്ടി നടന്ന പാപ്പനംകോട്ടുള്ള ഹോട്ടലിൽ എക്സൈസ് പരിശോധന നടത്തുകയും മാനേജറുടെ ജീവനക്കാരുടെയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. 

സ്വാദിഷ്ടമായ ഭക്ഷണത്തിന്‍റെയും പാനീയങ്ങളുടെയും ചിത്രങ്ങളും കഥകളും പോസ്റ്റ് ചെയ്യുന്ന ഗ്രൂപ്പാണിതെന്നും ജാതി,മത,രാഷ്ട്രീയ വിത്യാസങ്ങളില്ലാതെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന മനുഷ്യര്‍ മാത്രം ഉള്ള ഇടമാണിതെന്നും ജിഎന്‍പിസി ഗ്രൂപ്പിനെ കുറിച്ച് നേരത്തെ വിശദമാക്കിയത്. സമാന രീതിയിലാണ് അനന്തപുരി രുചിക്കൂട്ടായ്മ എന്ന പേരില്‍ ഫേസ്ബുക്ക് പേജിലൂടെ വൈന്‍ വില്‍പന നടത്തുന്നതെന്നാണ് എക്സൈസ് കണ്ടെത്തിയിരിക്കുന്നത്.

click me!