500 കോടി നല്‍കിയില്ലെങ്കില്‍ ജൈവ ഭീകരാക്രമണം നടത്തുമെന്ന് വിപ്രോയ്‌ക്ക് ഇ-മെയില്‍ ഭീഷണി

Published : May 06, 2017, 06:45 PM ISTUpdated : Oct 05, 2018, 03:52 AM IST
500 കോടി നല്‍കിയില്ലെങ്കില്‍ ജൈവ ഭീകരാക്രമണം നടത്തുമെന്ന് വിപ്രോയ്‌ക്ക് ഇ-മെയില്‍ ഭീഷണി

Synopsis

ബംഗളൂരു: 500 കോടി രൂപ നല്‍കിയില്ലെങ്കില്‍ ബംഗളുരുവിലെ വിപ്രോ ഓഫീസുകളില്‍ ജൈവ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി.വിപ്രോയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചത്.മെയ്‌ 25നകം പണം ബിറ്റ് കോയിനായി കൈമാറണം എന്നാണ് സന്ദേശത്തില്‍ ഉള്ളത്. ഭീക്ഷണി സന്ദേശത്തം ലഭിച്ചതായി കാണിച്ച് വിപ്രോ ബെംഗളുരു പോലീസില്‍ പരാതി നല്‍കി.

ശരീരത്തിനുള്ളില്‍ കടന്നാല്‍ മരണം സംഭവിക്കാവുന്ന കാസ്റ്റര്‍ ഓയിലാണ് ആക്രമണത്തിന് ഉപയോഗിക്കുക എന്നും രണ്ടു ദിവസത്തിനകം സാമ്പിള്‍ അയച്ചു നല്‍കാമെന്നും സന്ദേശത്തില്‍ ഉണ്ട്. വിപ്രോ ഓഫീസുകളിലെ കന്റീന്‍ ഭക്ഷണത്തിലൂടെയോ ശുചിമുറി വഴിയോ വിഷം ഉപയോഗിച്ച് ആക്രമണം നടത്തുമെന്നും അജ്ഞാതന്‍ മുന്നറിയിപ്പ് നല്‍കുന്നു.

കിഴക്കന്‍  ആഫ്രിക്കയിലും അമേരിക്കയിലും സുലഭമായ ചെടിയാണ് കാസ്റ്റര്‍. ഇമെയില്‍ സന്ദേശത്തിനൊപ്പം ജനുവരിയില്‍ പ്രസിദ്ധീകരിച്ച രണ്ടു പത്രവാര്‍ത്തകളുടെ ലിങ്കും അയച്ചിട്ടുണ്ട്. കൊല്‍ക്കത്തയില്‍ രണ്ടു തെരുവുനായകള്‍ നിഗൂഢമായ രീതിയില്‍ ചത്തതിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് അയച്ചിരിക്കുന്നത്.സൈബര്‍ സെല്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചു. സന്ദേശത്തെ തുടര്‍ന്ന് വിപ്രോയുടെ ഓഫിസില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചതായി കമ്പനി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

മീൻ പിടിച്ച് മടങ്ങുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ പിടിച്ചു; ഷോക്കേറ്റയാൾക്ക് ദാരുണാന്ത്യം
`കാട്ടുകള്ളനാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അടുപ്പിക്കില്ലായിരുന്നു'; സ്വർണക്കൊള്ള ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി അടൂർ പ്രകാശ്