സുഷമ സ്വരാജ്  ഞങ്ങളുടെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍; പാക് യുവതിയുടെ ട്വീറ്റ്

By Web DeskFirst Published Jul 28, 2017, 9:51 AM IST
Highlights

ദില്ലി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തന്റെ പ്രവര്‍ത്തന മികവുകൊണ്ട് മറ്റ് രാജ്യങ്ങളിലെ ജനങ്ങളുടെ പോലും പ്രശസംപിടിച്ചുപറ്റിയ മന്ത്രിയാണ്. പാകിസ്താനില്‍ നിന്നടക്കം സുഷമയെ പ്രകീര്‍ത്തിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഒരു പാക് യുവതിയുടെ ട്വീറ്റ് വൈറലായിരിക്കുകയാണ്. സുഷമ സ്വരാജ് തങ്ങളുടെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എന്നാണ്'-ഹിജാബ് ആസിഫ് എന്ന പാക് യുവതി തന്റെ ട്വിറ്ററില്‍ കുറിച്ചത്

ഞാന്‍ നിങ്ങളെ എന്ത് വിളിക്കണം? സൂപ്പര്‍വുമണ്‍? അതോ ദൈവമെന്നോ? ഒരുപാട് നന്ദിയും ബഹുമാനവും അറിയിക്കുന്നു. നിങ്ങള്‍ ഞങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. ഈ രാജ്യം ഒരുപാട് മാറേണ്ടതുണ്ടെന്നും അവര്‍ ട്വീറ്റില്‍ കുറിച്ചു. ദിവസങ്ങള്‍ക്കു മുമ്പ്പാകിസ്താന്‍ സ്വദേശിക്ക് ചികിത്സക്കായി ഇന്ത്യയില്‍ എത്താന്‍ സഹായച്ചതിലുളള നന്ദിയാണ് ഈ ട്വീറ്റ്.

പാകിസ്താന്‍ സ്വദേശിയായ ഒരാള്‍ക്ക് ചികിത്സയ്ക്കായി ഇന്ത്യയില്‍ വരാന്‍ അനുമതി ലഭിക്കുന്നതിനായി ഇടപെടണമെന്ന് സുഷമാ സ്വരാജിനോട് ഹിജാബ് ആസിഫ് തന്നെ ട്വിറ്ററില്‍ അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് സുഷമാ സ്വരാജിന്റെ നിര്‍ദ്ദേശപ്രകാരം പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതി പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കി സ്ഥാനപതി കാര്യാലയം ട്വീറ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് ഹിജാബ് തന്റെ നന്ദി അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. എന്നാല്‍ പാകിസ്താന്‍ ഈ ശ്രമത്തോട് സഹകരിച്ചിരുന്നില്ല.

click me!