പെണ്‍കുട്ടി അഗ്നിക്കിരയാക്കിയത് 42 ബസ്സുകള്‍ : പ്രതിഫലം 100 രൂപയും ബിരിയാണിയും

Published : Sep 11, 2017, 10:24 AM ISTUpdated : Oct 04, 2018, 07:39 PM IST
പെണ്‍കുട്ടി അഗ്നിക്കിരയാക്കിയത് 42 ബസ്സുകള്‍ : പ്രതിഫലം 100 രൂപയും ബിരിയാണിയും

Synopsis

ബാംഗ്ലൂര്‍: കാവേരി നദീ ജല തര്‍ക്കം മുറുകുമ്പോള്‍ സമരത്തിന്‍റെ മറവില്‍ പ്രതിക്ഷേധക്കാര്‍ കര്‍ണ്ണാടകയില്‍ 42 ബസ്സുകള്‍ കത്തിച്ചത് വാര്‍ത്തയായിരുന്നു. ഏറ്റവുമൊടുവിലായ് പ്രതികളെന്ന് സംശയിക്കുന്ന പെണ്‍കുട്ടി ദിവ്യയെയും 11 പേരെയും പോലീസ് അറസ്റ്റ് ചെയ്തു. അക്രമത്തില്‍ പങ്കാളിയായതിന് പെണ്‍കുട്ടിക്ക് ലഭിച്ച പ്രതിഫലം കേട്ടാല്‍ ആരും അമ്പരക്കും. ഒരു മട്ടണ്‍ ബിരിയാണിയും 100 രൂപയുമായിരുന്നു ദിവ്യയുടെ പ്രതിഫലം.

ഇക്കഴിഞ്ഞ 12 നാണ് തമിഴ്നാട്ടില്‍ നിന്നുള്ള കെ പി എന്‍ ട്രാവല്‍സിന്‍റെ 42 ബസ്സുകള്‍ ബാംഗ്ലൂരുവിലെ ഗാരേജില്‍ കത്തിയ നിലയില്‍ കണ്ടെത്തിയത്. ബസ്സുകള്‍ കത്തിക്കുകയും കെ പി എന്‍ ട്രാവല്‍സിലെ ജോലിക്കാരെ ഡീസല്‍ ഒഴിക്കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തുകയുമായിരുന്നു ദിവ്യയും കൂട്ടാളികളും.

കെ പി എന്നിന്‍റെ വാഹനം സുക്ഷിക്കുന്ന സ്ഥലത്തിനടുത്താണ് ഭാഗ്യയുടെ വീട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ്  പ്രതികളെന്ന് സംശയിക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഭാഗ്യയുടെ നേതൃത്വത്തില്‍ തന്നെയാണോ വാഹനങ്ങള്‍ കത്തിച്ചതെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിനീഷ് രക്ഷപ്പെട്ടത് ശുചിമുറിയുടെ ഭിത്തി തുരന്ന്, കുതിരവട്ടത്ത് തുടർക്കഥയാകുന്ന സുരക്ഷാവീഴ്ചകൾ, അകക്കാഴ്ചകൾ അതീവദയനീയം
മദ്യലഹരിയിൽ ഥാർ ഡ്രൈവർ, ഇടിച്ച് തെറിപ്പിച്ചത് പുതുവർഷ പ്രാർത്ഥന കഴിഞ്ഞിറങ്ങിയ കുടുംബത്തിന്റെ കാർ, ആശുപത്രിയിൽ നിന്ന് മുങ്ങി ഡ്രൈവർ